അബ്ദുള്ളക്കുട്ടിയെ സിപിഎം തരംതാഴ്ത്തി
കണ്ണൂര്‍: നേതൃത്വത്തെ ധിക്കരിക്കുകയും പാര്‍ട്ടിയില്‍ വിഭാഗീയതവളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന ആരോപണത്തിന്റെ പേരില്‍ എ.പി. അബ്ദുള്ളക്കുട്ടിയെ സിപിഎം തരംതാഴ്ത്തി. അബ്ദുള്ളക്കുട്ടിയ്ക്കെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മയ്യില്‍ ഏരിയാകമ്മിറ്റിയില്‍ നിന്നും നാറാത്ത് ലോക്കല്‍ കമ്മിറ്റിയിലേക്കാണ് അബ്ദുള്ളക്കുട്ടിയെ തരംതാഴ്ത്തിയത്. പാര്‍ട്ടിയുടെ ജില്ലാ-സംസ്ഥാനസമ്മേളനങ്ങള്‍ക്ക് ശേഷം അബ്ദുള്ളക്കുട്ടിക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകും.
പാര്‍ട്ടിവിരുദ്ധരുടെ കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നതില്‍ അബ്ദുള്ളക്കുട്ടി കാണിച്ചിരുന്ന അമിതതാല്പര്യം എപ്പോഴും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളെ അപമാനിച്ച് പ്രസംഗിക്കുക, എതിര്‍പാര്‍ട്ടിക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക, പ്രസ്ഥാനത്തിന്റെ നയത്തിനു വിരുദ്ധമായി ബിനാമി ഇടപാടുകള്‍ നടത്തുക എന്നിവയാണ് ആരോപണങ്ങള്‍. പള്ളിക്കുന്ന്ഹൗസിങ്ങ് കോളനിയില്‍ അദ്ദേഹം നിര്‍മ്മിക്കുന്ന വീടിനെച്ചൊല്ലിയും വിമര്‍ശനമുണ്ട്. മുല്ലപ്പളളി രാമചന്ദ്രനെ തോല്പിച്ചാണ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന അബ്ദുള്ളക്കുട്ടി കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്കെത്തിയത്.












Click it and Unblock the Notifications