കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പാകിസ്ഥാന്‍ വെടിവയ്പ് തുടരുന്നു
പാകിസ്ഥാന്‍ വെടിവയ്പ് തുടരുന്നു
ഡിസംബര്‍ 30, 2001
ജമ്മു: പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തിയില്‍ വെടിവയ്പ്തുടരുകയാണെന്ന് ഇന്ത്യന്‍ സൈനികവക്താവ് പറഞ്ഞു. സിയാച്ചിനിലും കാര്‍ഗില്‍ മേഖലകളിലും പാകിസ്ഥാന്‍ സൈന്യം ഡിസംബര്‍ 29 ശനിയാഴ്ച മുതല്‍ കനത്ത ഷെല്ലാക്രമണം തുടരുകയാണ്.
സിയാച്ചിന്റെ തെക്കന്‍-മധ്യമേഖലകളിലും ദ്രാസ്, ചോര്‍ബത്ല, തുര്‍തുക് പ്രദേശങ്ങളിലും ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പാകിസ്ഥാന്‍ ആക്രമണം തുടരുകയാണ്. പക്ഷെ സ്വത്തുനാശമോ ആള്‍നാശമോ ഉണ്ടായിട്ടില്ലെന്നും ഇന്ത്യന്‍ സൈനികവക്താവ് പറഞ്ഞു.
അതിര്‍ത്തിനിയന്ത്രണരേഖയില്‍ ജമ്മു-പൂഞ്ച് മേഖലകളിലെ കെര്‍നി, ബലകോട്ട്, മെന്‍ധാര്‍, നൗഷെര, ലാ, ഭവാനി, പല്ലന്‍വാല പ്രദേശങ്ങളില്‍ കഴിഞ്ഞ രാത്രിമുതല്‍ ഇന്ത്യ-പാക് സൈനികള്‍ അന്യോന്യം വെടിവയ്പ് തുടരുകയാണ്.
