കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പേളിനെ മോചിപ്പിച്ചെന്ന് ഡോണ്‍
ഇസ്ലാമബാദ്: തീവ്രവാദികളുടെ പിടിയിലായ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിനെ മോചിപ്പിച്ചെന്ന് പാകിസ്ഥാന്‍ പത്രമായ ഡോണിന്റെ വെബ്സൈറ്റ് (ഡോണ്‍.കോം) റിപ്പോര്‍ട്ട് ചെയ്തു.
ഫിബ്രവരി ഒമ്പത് ശനിയാഴ്ച രാവിലെ 9.10ന് ഇസ്ലാമാബാദില്‍ നിന്നുള്ള വിമാനത്തില്‍ പേളിന് ലണ്ടനിലേക്ക് പോകാനായി വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും ഫിബ്രവരി നാലിനാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും ഡോണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം പേളിനെ രക്ഷപ്പെടുത്തിയതിനെ കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായിട്ടില്ല. പേളിനെ മോചിപ്പിച്ചെന്ന് എപ്പോഴാണെന്നും എപ്പോഴാണ് ഇസ്ലാമബാദിലേക്ക് കൊണ്ടുവന്നതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്ന് ഡോണ്‍ പറയുന്നു.