കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം: പിക്കറ്റിംഗ്, അറസ്റ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സമരം 20-ാം ദിവസത്തിലേക്ക് കടന്ന ഫിബ്രവരി 25 തിങ്കളാഴ്ച പിക്കറ്റിംഗ് ശക്തമാക്കി. പിക്കറ്റിംഗ് നടത്തിയ ജീവനക്കാരെ പൊലീസ് എല്ലായിടത്തും അറസ്റ് ചെയ്തുനീക്കി.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ ഓഫീസുകള്‍ക്ക് മുന്നില്‍ തിങ്കളാഴ്ച പണിമുടക്കിയ ജീവനക്കാര്‍ പിക്കറ്റിംഗ് നടത്തി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ പിക്കറ്റിംഗ് നടത്തിയ വനിതാ ജീവനക്കാരുള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ് ചെയ്തുനീക്കി.

വികാസ് ഭവനില്‍ ജോലിക്കെത്തിയ ഉന്നതോദ്യോഗസ്ഥനെ തടയാന്‍ ശ്രമിച്ച അഞ്ച് വനിതാ ജീവനക്കാരെ പൊലീസ് അറസ്റ് ചെയ്തു. പൊലീസിന്റെ ഇടപെടല്‍ തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും എന്‍ജിഒ സംസ്ഥാന കമ്മിറ്റി അംഗം സരസ്വതിയ്ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ സ്കൂളിനുമുന്നിലും പിക്കറ്റിങ്ങും അറസ്റുമുണ്ടായി.

ഓഫീസുകളിലെ ഹാജര്‍ നിലയില്‍ മാറ്റമില്ല. വടക്കന്‍ ജില്ലകളിലെ ഓഫീസുകളില്‍ ഹാജര്‍നില കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാള്‍ കുറയുകയും ചെയ്തു.

മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ വീടിന് നേരെ മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പൊലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് മാര്‍ച്ച് തടഞ്ഞതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിക്കറ്റിംഗ് നടത്തി.

കോഴിക്കര്‍ഷകരുടെ മാര്‍ച്ചിനെ സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അപഹസിച്ചതിന്റെ പേരില്‍ സെക്രട്ടേറിയറ്റ് നടയില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. ജീവനക്കാരുടെ അപഹസിക്കലില്‍ ക്ഷുഭിതരായ കോഴികര്‍ഷകര്‍ ജീവനക്കാര്‍ക്കുനേരെ വടികള്‍ വലിച്ചെറിഞ്ഞു. ഇതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കോഴിക്കര്‍ഷകരുടെ മാര്‍ച്ചില്‍ പങ്കെടുത്ത ഇന്‍ഫാം നേതാക്കള്‍ക്ക് പരിക്കേറ്റു. പൊലീസ് ഇടപെട്ട് കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X