കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്പര്‍ പ്ലേറ്റ് മാറ്റത്തിനുളള ആശയക്കുഴപ്പം നീങ്ങി

  • By Staff
Google Oneindia Malayalam News

കൊച്ചി : വാഹനങ്ങളില്‍ പുതിയ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുന്നതിനുളള ആശയക്കുഴപ്പം നീങ്ങി. നമ്പര്‍ പ്ലേറ്റ് പുതുക്കാനുളള തീരുമാനം സ്റേ ചെയ്ത നടപടി ഹൈക്കോടതി പിന്‍വലിച്ചതിനെ തുടര്‍ന്നാണിത്.

മിക്കവാറും എല്ലാ വാണിജ്യ വാഹനങ്ങളും ഫിബ്രവരി ഒന്നോടെ പുതിയ നമ്പര്‍ പ്ലേറ്റിലേയ്ക്ക് മാറിക്കഴിഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ക്ക് ഇതിനുളള അവസാന തീയതി വരുന്ന ജൂണ്‍ 30 ആണ്. ഈ തീയതിയ്ക്കു ശേഷം ഇറങ്ങുന്ന പുതിയ വാഹനങ്ങളില്‍ മുദ്ര പതിപ്പിച്ച നമ്പര്‍ പ്ലേറ്റാവും ഉണ്ടാവുക. എന്നാല്‍ നിലവിലുളള വാഹനങ്ങളില്‍ ഉയര്‍ന്ന സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന ആധുനിക ബോഡുകള്‍ 2004 ജൂണ്‍ 30നകം പതിച്ചാല്‍ മതി.

കഴിഞ്ഞ വര്‍ഷം ആഗസ്റ് 22നാണ് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. വാണിജ്യ വാഹനങ്ങള്‍ക്ക് മഞ്ഞ പ്രതലത്തില്‍ കറുത്ത അക്ഷരങ്ങള്‍ ഉപയോഗിച്ചും സ്വകാര്യ വാഹനങ്ങള്‍ക്കും മറ്റും വെളള പ്രതലത്തില്‍ കറുത്ത അക്ഷരങ്ങള്‍ ഉപയോഗിച്ചുമാണ് നമ്പര്‍ എഴുതേണ്ടത്.

പുതുക്കിയ മോട്ടോര്‍ വാഹന നിയമമനുസരിച്ച് ഇനി മുതല്‍ നമ്പര്‍ പ്ലേറ്റുകളില്‍ ഇംഗ്ലീഷ് അക്ഷരങ്ങളും അറബി അക്കങ്ങളും മാത്രമേ ഉപയോഗിക്കാവൂ. ഇളകാത്തതും പിന്നീട് ഉപയോഗിക്കാന്‍ കഴിയാത്തതുമായ പൂട്ടുപയോഗിച്ച് നമ്പര്‍ പ്ലേറ്റ് രജിസ്ട്രേഷന്‍ നടക്കുന്ന സ്ഥലത്തു വച്ചു തന്നെ വാഹനവുമായി ഉറപ്പിക്കണമെന്നും നിയമത്തില്‍ പറയുന്നു.

സുരക്ഷിതത്വ നമ്പര്‍ പ്ലേറ്റ് നിര്‍മ്മാതാക്കള്‍ക്ക് സാമ്പിള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അഞ്ച് ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഏജന്‍സികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഏജന്‍സികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ച് നമ്പര്‍ പ്ലേറ്റ് വിതരണം ചെയ്യാന്‍ അനുമതി തേടാം.

പുതിയ നമ്പര്‍ പ്ലേറ്റിന്റെ അടിവശത്ത് ഏഴക്കങ്ങള്‍ ഉളള സ്ഥിരം തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടാകും. ഇത് റിഫ്ലക്ടീവ് ഷീറ്റിലാണ് രേഖപ്പെടുത്തേണ്ടത്. നമ്പര്‍ രേഖപ്പെടുത്തിയ ക്രോമിയം ഹോളോഗ്രാം സ്റിക്കര്‍ ഇടതു വശത്തെ കണ്ണാടിയുടെ ഉളളില്‍ പതിപ്പിക്കുകയും വേണം.

മാറ്റുന്ന നമ്പര്‍ പ്ലേറ്റുകള്‍ സംസ്ഥാന ഗതാഗത വകുപ്പില്‍ ഏല്‍പ്പിച്ച് നശിപ്പിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. അംഗീകൃത നമ്പര്‍ പ്ലേറ്റ് നിര്‍മ്മാതാക്കള്‍ വിതരണം ചെയ്യുന്ന പ്ലേറ്റുകളുടെ ലിസ്റ് സൂക്ഷിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X