യുപിയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ
ലക്നൗ: ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ വിഷ്ണുകാന്ത് ശാസ്ത്രി ശുപാര്‍ശ ചെയ്തു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭ പിരിച്ചുവിടാതെ നിലനിര്‍ത്താനും ശുപാര്‍ശയുണ്ട്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും സംസ്ഥാനത്ത് സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മാര്‍ച്ച് ആറോടെ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് പിന്തുണച്ചേക്കുമെന്ന് മാര്‍ച്ച് ആറ് ബുധനാഴ്ച കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവ് പ്രമോദ് തിവാരി വാര്‍ത്താ ലേഖകരോട് പറഞ്ഞിരുന്നു. സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്‍കൈയെടുക്കുകയാണെങ്കില്‍ നിഷേധാത്മകായ നിലപാട് തങ്ങള്‍ സ്വീകരിക്കില്ലെന്നായിരുന്നു തിവാരിയുടെ വെളിപ്പെടുത്തല്‍.
145 അംഗങ്ങളുള്ള സമാജ്വാദി പാര്‍ട്ടിയാണ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. സമാജ്വാദി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉയര്‍ത്തിയിരുന്നെങ്കിലും പിന്തുണക്കുന്ന എംഎല്‍എമാരുടെ ലിസ്റ് സമര്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ബിജെപി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.












Click it and Unblock the Notifications