കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരിക്കുന്നത് കഴിവു കെട്ടവരെന്ന് കണ്ണന്താനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : അഴിമതിയല്ല, ഭരണക്കാരുടെ കഴിവുകേടാണ് കേരളം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ഐഎഎസ്. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ മേധാവികളും ഈ സ്ഥിതിക്ക് ഒരുപോലെ കാരണക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.

ട്രാവന്‍കൂര്‍ ബാങ്ക് എംപ്ലോയീസ് ക്ലബ് സംഘടിപ്പിച്ച ചടങ്ങില്‍ പൊതു ജീവിതത്തിലെ അഴിമതി എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു കണ്ണന്താനം.

എന്തിനും വ്യവസ്ഥിതിയെ കുറ്റം പറയുന്നത് ശരിയല്ല. കീഴ്വഴക്കങ്ങള്‍ മാറ്റിയാല്‍ നിലവിലുളള വ്യവസ്ഥിതിയില്‍ തന്നെ അല്‍ഭുതങ്ങള്‍ കാണിക്കാനാകും. ഭരിക്കുന്നവരുടെ മനസ്ഥിതി എങ്ങനെയാണ് എന്നതു മാത്രമാണ് ചോദ്യം. ഇച്ഛാശക്തിയുണ്ടെങ്കില്‍ നന്മ ചെയ്യാന്‍ തീര്‍ച്ചയായും കഴിയുമെന്ന് കണ്ണന്താനം ചൂണ്ടിക്കാട്ടി.

പ്രശ്നങ്ങള്‍ ലളിതമാണ്, പരിഹാരങ്ങളും. എന്നാല്‍ മനപ്പൂര്‍വം പ്രശ്നങ്ങളെ പെരുപ്പിക്കുകയാണ് എല്ലാവരും അദ്ദേഹം പറഞ്ഞു. മലയാളി പ്രവാസികള്‍ കേരളത്തിലെ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുളള 24,000 കോടി രൂപയുടെ പകുതിയെങ്കിലും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധം ട്രഷറിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ നേരെയാക്കാം.

കേരളത്തിനെ കൂട്ട ആത്മഹത്യകളിലേയ്ക്ക് നയിക്കുന്ന കാര്‍ഷിക വ്യാവസായിക പ്രതിസന്ധികളൊന്നും ലോകബാങ്കും ആഗോളവല്‍ക്കരണവും സൃഷ്ടിച്ചതല്ല. കേന്ദ്രത്തിലെ സ്ഥാപിത താല്‍പര്യക്കാരായ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സൃഷ്ടിയാണ് ഇത്. ശരിയായ രീതിയില്‍ മുന്‍കൂര്‍ പഠനം നടത്താതെ നയങ്ങള്‍ രൂപീകരിച്ചതിന്റെ ഫലം-കണ്ണന്താനം ചൂണ്ടിക്കാട്ടി.

അനര്‍ഹമായ സഹായങ്ങള്‍ ചിലര്‍ക്ക് വഴിവിട്ട് ചെയ്തതിന്റെ ഫലമാണ് കേരളം അനുഭവിക്കുന്ന പ്രതിസന്ധി. തേയിലയുടെയും റമ്പറിന്റെയും ഇറക്കുമതിച്ചുങ്കം നിശ്ചയിച്ചതിലെ അപാകതയാണ് സാമ്പത്തിക പ്രശ്നങ്ങളുടെ മൂലകാരണം. ഈ തീരുമാനത്തിനു പിന്നില്‍ അഴിമതിയുമുണ്ടെന്ന് കണ്ണന്താനം പറഞ്ഞു.

പ്രവേശന പരീക്ഷകള്‍ക്ക് കേരളീയര്‍ ഇത്രയധികം അടിമപ്പെടാന്‍ കാരണം രക്ഷാകര്‍ത്താക്കളുടെ പണക്കൊതിയാണെന്ന് മുന്‍ എന്‍ട്രന്‍സ് പരീക്ഷാ കണ്‍ട്രോളറായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം നിരീക്ഷിച്ചു. കുട്ടികളുടെ നൈസര്‍ഗികമായ കഴിവുകളെ വളരാനനുവദിക്കാതെ തങ്ങള്‍ക്ക് തോന്നിയപടി വളര്‍ത്തുകയാണ് അവര്‍. സ്വപ്നം കാണാനും ചിന്തിക്കാനും അനുവദിക്കാതെ കുഞ്ഞുങ്ങളെ നിരാശയിലേയ്ക്കും മോഹഭംഗത്തിലേയ്ക്കും തളളിവിടുകയാണ് രക്ഷാകര്‍ത്താക്കള്‍.

ആഗോള- ഉദാര സമീപനങ്ങളെ തളളിപ്പറയാതെ അവയുടെ നല്ല വശങ്ങളെ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X