Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജി വയ്ക്കാന്‍ തയ്യാറെന്ന് വക്കം

തിരുവനന്തപുരം : ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നു തെളിയിച്ചാല്‍ രാജി വയ്ക്കാമെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍. റഫറിയായിരിക്കേണ്ട സ്പീക്കര്‍ ഭരണപക്ഷത്തിനൊപ്പം ചേര്‍ന്ന് കളിക്കുകയായാണെന്ന പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. അച്യുതാനന്ദന്റെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച വക്കം പ്രതിപക്ഷ നേതാവാണ് പലപ്പോഴും നിലവിട്ടു പെരുമാറുന്നതെന്ന് കുറ്റപ്പെടുത്തി.

മാര്‍ച്ച് 14 വ്യാഴാഴ്ച ശൂന്യവേളയിലാണ് സഭയില്‍ പ്രതിപക്ഷവും സ്പീക്കറുമായി ഏറ്റുമുട്ടിയത്. തുടര്‍ന്ന് ഏതാനും നേരത്തേയ്ക്ക് സഭ ബഹളത്തില്‍ മുങ്ങി. ഏഷ്യന്‍ ബാങ്ക് വായ്പാ രേഖകള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കണമെന്ന പ്രതിപക്ഷാവശ്യം നിരാകരിച്ചതിനെതിരെയാണ് പ്രതിപക്ഷ നേതാവ് സ്പീക്കറെ വിമര്‍ശിച്ചത്.

പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്പീക്കര്‍ക്ക് ബാദ്ധ്യതയുണ്ടെന്ന് അച്യുതാനന്ദന്‍ ഓര്‍മ്മിപ്പിച്ചു. ഒരു ഭാഗത്തു മാത്രമായി സ്പീക്കറുടെ പിന്തുണ ഒതുങ്ങരുത്. ഇതു മൂലം പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കും ഒരുപോലെ പരിക്കേല്‍ക്കുന്നുണ്ടെന്ന് അദ്ദേഹം സ്പീക്കറെ ഓര്‍മ്മിപ്പിച്ചു.

ഇത്തരം ഒരാരോപണം ഉന്നയിച്ചു കിട്ടാന്‍ താന്‍ കാത്തിരിക്കുകയായിരുന്നെന്ന് കോപാകുലനായ വക്കം പറഞ്ഞു. സത്യസന്ധമായും ചട്ടങ്ങള്‍ക്കു വിധേയമായും മാത്രമേ താന്‍ റൂളിംഗ് നല്‍കിയിട്ടുളളൂ. 20 വര്‍ഷം മുമ്പ് സഭയില്‍ സഭാ നേതാവിനും പ്രതിപക്ഷ നേതാവിനും തുല്യ പദവി നല്‍കിയത് താനാണ്.

നിയമസഭയില്‍ സഭാ നേതാവിനു കിട്ടുന്ന പരിഗണന പ്രതിപക്ഷ നേതാവിന് നല്‍കാനാവില്ലെന്നും വക്കം ഓര്‍മ്മിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ സഭാനേതാവും പ്രതിപക്ഷ നേതാവും തുല്യരല്ല. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് മാത്രമാണ് പ്രതിപക്ഷ നേതാവ്. എന്നാല്‍ ജനങ്ങള്‍ ഭൂരിപക്ഷം നല്‍കി തിരഞ്ഞെടുത്ത മുന്നണിയുടെ നേതാവാണ് സഭാ നേതാവ്. രോഷാകുലനായ വക്കം ഓര്‍മ്മിപ്പിച്ചു.

ചട്ടങ്ങള്‍ക്കു വിരുദ്ധമായി താന്‍ എപ്പോഴെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തെളിയിച്ചാല്‍ രാജി വയ്ക്കാമെന്ന് വക്കം വെല്ലുവിളിച്ചു. ആരോപണം തെളിയിക്കാന്‍ പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണനോടും സ്പീക്കര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+