കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മദ്യനയം മദ്യമാഫിയയെ സഹായിക്കാന്‍
കൊച്ചി: ആന്റണി സര്‍ക്കാരിന്റെ പുതിയ മദ്യനയം മദ്യമാഫിയയെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് ചെറിയാന് ഫിലിപ്പ് പറഞ്ഞു. ആന്റണി സര്‍ക്കാര്‍ മദ്യമാഫിയയ്ക്ക് അടിയറവച്ചിരിക്കുകയാണ്.
മദ്യനയം പ്രഖ്യാപിക്കുന്നതിന് മുമ്പ് യുഡിഎഫ് കണ്‍വീനര്‍ മദ്യമാഫിയയുമായി കൂടിയാലോചന നടത്തിയിരുന്നു. മദ്യലോബിയുമായി ഉമ്മന്‍ചാണ്ടിയ്ക്ക് ബന്ധമുണ്ട്. മദ്യനയത്തില്‍ അഴിമതി പ്രകടമാണ്. - ചെറിയാന് പറഞ്ഞു.
മാര്‍ച്ച് 30 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെറിയാന് ഫിലിപ്പ്. പുതിയ മദ്യനയത്തില്‍ ഒട്ടേറെ പഴുതുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.