കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന് രഹസ്യ അജന്‍ഡയെന്ന് രമേശ്

  • By Staff
Google Oneindia Malayalam News

കോട്ടയം : എഐസിസി തളളിക്കളഞ്ഞ പവാര്‍ പ്രശ്നം കരുണാകരന്‍ വീണ്ടും ഉയര്‍ത്തുന്നതിനു പിന്നില്‍ രഹസ്യ അജന്‍ഡയുണ്ടെന്ന് രമേശ് ചെന്നിത്തല. ബ്ലാക്ക് മെയിലിംഗ് തന്ത്രത്തിന്റെ ഭാഗമായാണ് കരുണാകരന്‍ പവാറിനെ അനുകൂലിക്കുന്നത്. പാര്‍ട്ടി വേദിയിലാണ് ഇതു പറഞ്ഞതെങ്കിലും ഈ പ്രശ്നം ഉന്നയിക്കുന്നത് ന്യായീകരിക്കാനാവില്ല.

കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറിയായ രമേശ് ചെന്നിത്തല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കരുണാകരന്‍ ഈ തന്ത്രം പയറ്റിയതാണ്. സ്വകാര്യ ലാഭത്തിനു വേണ്ടി നടത്തുന്ന കരുണാകരന്റെ ഈ കളി ഇനിയും അനുവദിക്കാനാവില്ല.

അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചു വരികയാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇന്ന് 14 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. ഈ നേട്ടത്തിന് കാരണം സോണിയാഗാന്ധിയുടെ നേതൃത്വമാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകളില്‍ നിന്നും കരുണാകരന്‍ പിന്തിരിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അച്ചടക്കത്തിന്റെ കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് നിഷ്പക്ഷത കാണിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ചിലരുടെ കാര്യത്തില്‍ മാത്രം കണ്ണടയ്ക്കുന്നത് നിഷ്പക്ഷതയല്ലെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X