കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി : ഒരുക്കമായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ഏപ്രില്‍ 10 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്കു വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന വര്‍ഷമാണിത്. കേരളത്തിനകത്തും പുറത്തുമായി 5,93,276 പേരാണ് ഇക്കുറി പരീക്ഷയ്ക്കിരിക്കുന്നത്.

പരീക്ഷയുടെ നടത്തിപ്പിനു വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പരീക്ഷാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ ഇ. സി. സുരേഷ് അറിയിച്ചു. പരീക്ഷാ സൂപ്രണ്ടും അഡീഷണല്‍ സൂപ്രണ്ടുമടക്കം 2,626 സെന്ററുകളിലായി 51,000 അദ്ധ്യാപകര്‍ പരീക്ഷാ പരിശോധകരായി ഉണ്ടാവും.

തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇക്കുറി 23,076 പേര്‍ പരീക്ഷയെഴുതും. ജില്ലയില്‍ല 240 സെന്ററുകളുണ്ട്. പശ്ചിമേഷ്യയില്‍ 15ഉം ലക്ഷദ്വീപില്‍ 11ഉം ഗള്‍ഫ് നാടുകളില്‍ 15ഉം സെന്ററുകളില്‍ ഇക്കുറി പരീക്ഷ നടക്കും.

ചോദ്യപ്പേപ്പറുകളും ഉത്തരക്കടലാസുകളും എല്ലാ വിദ്യാഭ്യാസ ജില്ലകളിലേയ്ക്കും അയച്ചു കഴിഞ്ഞതായി ജോയിന്റ് കമ്മിഷണര്‍ അറിയിച്ചു. ഡിഇഒമാരുടെ മേല്‍ നോട്ടത്തിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ഇവ പൊലീസ് അകമ്പടിയോടെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കും. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസ്സികളില്‍ ചോദ്യപ്പേപ്പര്‍ സുരക്ഷിതായി സൂക്ഷിച്ചിട്ടുണ്ടെന്നും സുരേഷ് അറിയിച്ചു.

പരീക്ഷാ ഹാളുകളിലെ ക്രമക്കേടുകള്‍ തടയാന്‍ സ്പെഷ്യല്‍ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തും. ഡിഇഒമാര്‍ നയിക്കുന്ന സ്ക്വാഡുകളില്‍ അതാതു ജില്ലകളിലെ എഇഒമാരും ഉണ്ടാകും. വിദ്യാഭ്യാസ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംസ്ഥാനതല സ്ക്വാഡിനും രൂപം നല്‍കിയിട്ടുണ്ടെന്ന് സുരേഷ് വെളിപ്പെടുത്തി.

മാര്‍ച്ച് 31നു മുമ്പു തന്നെ റിസള്‍ട്ട് പ്രഖ്യാപിക്കാനുളള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഏപ്രില്‍ 29നാണ് പരീക്ഷ അവസാനിക്കുന്നത്. മെയ് രണ്ടു മുതല്‍ 19 വരെയാണ് മൂല്യനിര്‍ണയം. 12 വിഷയങ്ങള്‍ക്കും കൂടി നാലു മേഖലകളിലായി 48മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഉണ്ടാകും.

മെയ് മൂന്നിന് ടാബുലേഷന്‍ ജോലികള്‍ ആരംഭിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X