ഈ പേരുകള്‍ ഇനി കേരളത്തിന് സ്വന്തം
കൊച്ചി: കേരളത്തിന്റെ സവിശേഷ ഇനങ്ങളായ ആലപ്പുഴ ഏലം, ആലപ്പുഴ മഞ്ഞള്‍, മലബാര്‍ കുരുമുളക്, കൊച്ചി ഇഞ്ചി എന്നിവയടക്കം ചില സുഗന്ധവ്യഞ്ജനങ്ങളുടെ പേരുകള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം രജിസ്റര്‍ ചെയ്യാനൊരുങ്ങുന്നു.
ഇതുപോലെ 50 ാളം പേരുകളാണ് വാണിജ്യമന്ത്രാലയം രജിസ്റര്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. ഇന്ത്യയുടെ ബസുമതി അരിയുടെ ബ്രാന്റ് ഒരു അമേരിക്കന്‍ കമ്പനി തങ്ങളുടെ പേരില്‍ രജിസ്റര്‍ ചെയ്തതുപോലെ ഈ പേരുകളും മറ്റ് വിദേശ കമ്പനികള്‍ സ്വന്തമാക്കാതിരിക്കാനാണ് ഈ നീക്കം.
അന്തര്‍ദേശീയ വിപണിയില്‍ ഏറെ പ്രശസ്തമാണ് കേരളത്തിന്റെ പ്രാദേശിക പേരുകളോടു കൂടിയുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍. 1997 ലെ ജോഗ്രഫിയ്ക്കല്‍ ഇന്‍ഡിക്കേഷന്‍ നിയമപ്രകാരമാണ് ഈ രജിസ്ട്രേഷനുകള്‍ ചെയ്യുന്നത്. ഈ പേരുകള്‍ രജിസ്റര്‍ ചെയ്യുന്നതോടെ ബസുമതി അരി എന്ന പേരില്‍ അമേരിക്കന്‍ കമ്പനി അരി വിപണിയിലെത്തിക്കുന്നതു പോലെ മറ്റ് വിദേശ കമ്പനികള്‍ക്ക് കൊച്ചി ഇഞ്ചി എന്നോ മലബാര്‍ കുരുമുളക് എന്നോയുള്ള പേരില്‍ സുഗന്ധ വ്യജ്ഞനങ്ങള്‍ വില്ക്കാനാവില്ല. അത് തടയാനാണ് ഈ പേരുകള്‍ രജിസ്റര്‍ ചെയ്യുന്നത്.
രജിസ്ട്രേഷന്‍ നടത്താനായി ഉല്പന്നങ്ങളുടെ ശാസ്ത്ര വിശദാംശങ്ങള്‍ വാണിജ്യമന്ത്രാലയം സുഗന്ധവ്യഞ്ജന ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. മദ്രാസ് കറി, ഈറോഡ് മഞ്ഞള്‍, സനം ചില്ലി തുടങ്ങിയ പേരുകളും വാണിജ്യ മന്ത്രാലയം രജിസ്റര്‍ ചെയ്യുന്നുണ്ട്.
ലോക വ്യാപാര സംഘടന പ്രാദേശിക പേരുകള്‍ ചേര്‍ന്ന ഉല്പന്നങ്ങള്‍ രജിസ്റര്‍ ചെയ്ത് വില്ക്കുന്നതിന് അംഗീകാരം നല്‍കുന്നുണ്ട്. ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ നിബന്ധനകള്‍ അനുസരിച്ചാണിത്.












Click it and Unblock the Notifications