കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാറ്റ്സ്മലയാളം മൂന്നാം വയസ്സിലേക്ക്

  • By Staff
Google Oneindia Malayalam News

സുഹൃത്തെ,

ദാറ്റ്സ് മലയാളത്തിന് രണ്ടുവയസ് തികഞ്ഞു. 2000ലെ ഇതുപോലെ ഒരു വിഷുദിനത്തിലാണ് ഇന്റര്‍നെറ്റിലെ ആദ്യ സമ്പൂര്‍ണ്ണ മലയാള പോര്‍ട്ടല്‍ ജനിച്ചത്.

ഇന്റര്‍നെറ്റില്‍ വെറും ശിശുവായ മലയാള ഭാഷയെ 2000 ത്തില്‍ തന്നെ ആ ലോകത്തെത്തിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഈ മാദ്ധ്യമത്തില്‍ മലയാളഭാഷ വളര്‍ച്ചയുടെ ആദ്യഘട്ടത്തിലായതുകൊണ്ടുള്ള പ്രശ്നങ്ങള്‍ ഞങ്ങളുടെ ഉപയോക്താക്കള്‍ ഇപ്പോഴും അനുഭവിയ്ക്കുകയാണെന്ന് നന്നായറിയാം. ഞാന്‍ പറയുന്നത് മലയാളം അക്ഷരങ്ങള്‍ വെബ് പേജുകളില്‍ ദൃശ്യമാവുന്നതു സംബന്ധിച്ച പ്രശ്നങ്ങളാണ്. അത്തരം പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനുള്ള നിരന്തര ശ്രമത്തിലാണ് ഞങ്ങള്‍.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ഞങ്ങള്‍ക്ക് ശരിക്കും വെല്ലുവിളി തന്നെയായിരുന്നു. ഇന്റര്‍നെറ്റിന്റെയും പോര്‍ട്ടലുകളുടെയും ലോകത്ത് വന്‍ മാറ്റങ്ങളാണ് ദിവസം പ്രതി കഴിഞ്ഞവര്‍ഷങ്ങളില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തില്‍ ഒരു സമ്പൂര്‍ണ്ണ പോര്‍ട്ടലാവുന്നതിന്റെ ഭാഗമായി ഞങ്ങള്‍ നടത്തിയ പേരുമാറ്റം ഓരോ ഉപയോക്താവും സന്തോഷപൂര്‍വം സ്വാഗതം ചെയ്തതിന് നന്ദി.

മലയാളത്തില്‍ ആദ്യ പോര്‍ട്ടല്‍ തുടങ്ങിയ ഞങ്ങള്‍ ഇന്റര്‍നെറ്റില്‍ മറ്റൊരു ആദ്യ സംരംഭത്തിനുകൂടി തുടക്കം കുറിച്ചു. ആദ്യത്തെ ഇ-- മാസിക ഞങ്ങളുടേത് ആയിരുന്നു . പേര് ജാലകം. മാസം തോറും രണ്ടു ലക്കങ്ങള്‍. അതുകൊണ്ട് ഇതിനെ ദ്വൈവാരിക എന്നും വിളിക്കാം. വരിക്കാരാകുന്നവര്‍ക്ക് മാത്രമേ എന്ന ഈ ഇ-ദ്വൈവാരിക വായിക്കാനാകൂ. നിരവധി വായനക്കാര്‍ വരിക്കാരായി ചേര്‍ന്നത് ഞങ്ങളുടെ ആത്മവിശ്വാസം ഒന്നുകൂടി കൂട്ടി.

ഈ വഴിയ്ക്കുള്ള ഞങ്ങളുടെ മറ്റൊരു ശ്രമമായിരുന്നു ഏവര്‍ക്കും പോര്‍ട്ടല്‍ വഴി ഉല്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കുകയെന്നത്. ഇതിനും വിദേശ മലയാളികളില്‍ നിന്ന് പ്രോത്സാഹജനകമായ പ്രതികരണമാണ് കിട്ടിയത്. പോര്‍ട്ടലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി മലയാളത്തില്‍ തന്നെയുള്ള വിപണിയും യാത്രാസൗകര്യങ്ങള്‍ നല്‍കുന്ന സംവിധാനവും വൈകാതെ നിങ്ങള്‍ക്ക് ഈ പോര്‍ട്ടലില്‍ പ്രതീക്ഷിയ്ക്കാം. ഞങ്ങളുടെ നിലനില്‍പ്പിന് വേണ്ടി ഈ പോര്‍ട്ടല്‍ വഴി വിപണി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനായി ഒരു അഭ്യര്‍ത്ഥനയും ഈ വേളയില്‍ നടത്തുന്നു. ഇന്‍ര്‍നെറ്റിലെ ഞങ്ങളുടെ നിലനില്‍പ്പ് എന്നത് മലയാളത്തിന്റെ ഇന്‍റര്‍നെറ്റിലെ നിലനില്‍പ്പാണ് എന്നുകൂടി ഓര്‍ക്കുമല്ലൊ.

രണ്ടാം വാര്‍ഷീകസമ്മാനമായി ഞങ്ങള്‍ ഒരു പുതിയ വിഭാഗം കൂടി തുടങ്ങു ന്നു. -മന്മഥം- കാലദേശഭേദമില്ലാതെ സംസാരിയ്ക്കപ്പെടുന്ന രതിയും പ്രേമവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചിത്രങ്ങളുമായിരിയ്ക്കും ഈ വിഭാഗത്തിലെ വിഭവങ്ങള്‍. ദാറ്റ്സ്മലയാളത്തില്‍ എത്തുന്ന ഉപയോക്താക്കളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഇങ്ങനെ ഒരു വിഭാഗം തുടങ്ങുന്നത്. ഇതിനോടുള്ള നിങ്ങളുടെ പ്രതികരണം അറിയിയ്ക്കൂ.

ഓരോ ഉപയോക്താവിനും ഞങ്ങളുടെ വിഷുദിനാശംസയും ഭാവുകങ്ങളും നേരുന്നു

സസ്നേഹം

ഹരികൃഷ്ണന്‍

എഡിറ്റര്‍, ദാറ്റ്സ്മലയാളം . കോം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X