കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുല്‍ഷന്‍ വധം : ശിക്ഷ ഏപ്രില്‍ 29ന്

  • By Staff
Google Oneindia Malayalam News

മുംബെ : ഗുല്‍ഷന്‍ കുമാറിന്റെ കൊലയാളിയുടെ ശിക്ഷ ഏപ്രില്‍ 29 വിധിയ്ക്കും. പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കേട്ടശേഷമാണ് സെഷന്‍സ് ജഡ്ജി എം. എല്‍. തഹില്‍യാനി വിധി മാറ്റി വച്ചത്. എന്നാല്‍ പ്രതിയുടെ ശിക്ഷ ജീവപര്യന്തം തടവില്‍ ഒതുക്കണമെന്ന് പ്രതിഭാഗം വക്കീല്‍ മജീദ് മേമന്‍ വാദിച്ചു.

കഴിഞ്ഞ ഏപ്രില്‍ 24നാണ് ഗുല്‍ഷന്‍ കുമാര്‍ വധക്കേസിന്റെ വിധി പ്രസ്താവിച്ചത്. അബ്ദുല്‍ റൗഫ് ദൗദ് മര്‍ച്ചന്റ് ആണ് ഗുല്‍ഷനെ വെടിവച്ചു കൊന്നതെന്ന് കണ്ടെത്തിയ കോടതി മറ്റു 17 പേരെ വെറുതെ വിട്ടു. വധ ശിക്ഷ വിധിയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാദം കേള്‍ക്കണമെന്ന വാദിഭാഗം വക്കീല്‍ ഉജ്വല്‍ നിക്രമിന്റെ അപേക്ഷയെ തുടര്‍ന്നാണ് ശിക്ഷ വിധിയ്ക്കുന്നത് മാറ്റിവച്ചത്.

മര്‍ച്ചന്റ് അപകടകാരിയായ മനുഷ്യനാണെന്നും അയാളെ സമൂഹത്തിലേയ്ക്കു വിടരുതെന്നും നിക്രം വാദിച്ചു. വധശിക്ഷയാണ് ഇയാള്‍ അര്‍ഹിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ. മറ്റു കോടതികളിലായി പ്രതിയുടെ പേരില്‍ ധാരാളം കേസുകളുളള കാര്യം നിക്രം ചൂണ്ടിക്കാട്ടി. അവ തെളിയിക്കുന്ന രേഖകളും അദ്ദേഹം കോടതിയില്‍ ഹാജരാക്കി. എന്നാല്‍ അവ പരിശോധിക്കാന്‍ ജഡ്ജി തയ്യാറായില്ല.

രണ്ടു കുട്ടികളുളള പ്രതിയുടെ ശിക്ഷ ജീവപര്യന്തത്തില്‍ ഒതുക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതിയുടെ ആദ്യ കൊലപാതകമായതിനാല്‍ ശിക്ഷയില്‍ ഇളവനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X