കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷിതൊഴിലാളികള്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൃഷിമേഘലയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിതൊഴിലാളികള്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. ഉപരോധം കാരണം തിരുവനന്തപുരത്ത് മണിയ്ക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

ഗതാഗതം സ്തംഭിയ്ക്കുന്നത് ഹൈകോടതി വിലക്കിയിട്ടുണ്ടെങ്കിലും എല്ലാ പാര്‍ട്ടികളും പതിവായി ഇത് തുടരുന്നുണ്ട്. ഏപ്രില്‍ 26 വെള്ളിയാഴ്ച ഇത് മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ഊഴമായിരുന്നെന്നുമാത്രം.

റോഡില്‍കൂടി പോകാന്‍ ശ്രമിച്ച ചെറിയ വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും പ്രകടനക്കാര്‍ ആക്രോശിയ്ക്കുന്നുണ്ടായിരുന്നു.

ജില്ലാ ആസ്ഥാനങ്ങളില്‍ കളക്ടറേറ്റ് ഉപരോധമായിരുന്നു നടന്നത്. ഇതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റും കളക്ടറേറ്റുകളും സ്തംഭിച്ചു.

കാര്‍ഷീക ഉല്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കൂട്ടുക, സംവരണ വില നിശ്ചയിച്ച് ഉല്പന്നങ്ങള്‍ ശേഖരിയ്ക്കുക, കൃഷിത്തൊഴിലാളി സംരക്ഷണനിയമം നടപ്പാക്കുക, സബ്സിഡികള്‍ പുനസ്ഥാപിയ്ക്കുക, കാര്‍ഷീക കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം നടത്തിയത്.

വിവിധ കേന്ദ്രങ്ങളില്‍ മാര്‍ക്സിസ്റ് പാര്‍ട്ടി നേതാക്കള്‍ ഉപരോധം ഉത്ഘാടനം ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X