ഒളിഞ്ഞുനോട്ടക്കാരനെ കൊന്നതിന് ജീവപര്യന്തം
തൃശൂര്‍: കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കുന്ന ശീലമുള്ള അയല്‍ക്കാരനെ ഇലക്ട്രിക് വയര്‍വെച്ച് ഷോക്കടിപ്പിച്ച് കൊന്ന കേസില്‍ രണ്ടു പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
തൃശൂര്‍ അഡീഷണല്‍ ജഡ്ജി എം. കെ. ഷാജിയാണ് വാസു, ശശി എന്നിവര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചത്.
വാസുവിന്റെയും ശശിയുടെയുമുള്‍പ്പെടെയുള്ള അയല്‍ വീടുകളിലെ കിടപ്പു മുറികളില്‍ ഒളിഞ്ഞുനോക്കുന്ന ശീലം മരിച്ച ശ്രീനിവാസനുണ്ടായിരുന്നു. ശ്രീനിവാസനെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ച വാസുവും ശശിയും അവരുടെ കിടപ്പ് മുറികള്‍ക്ക് ചുറ്റും വൈദ്യുത കമ്പികള്‍ വെച്ചു. ഇതറിയായതെ കിടപ്പുമുറിക്കടുത്തു ചെന്ന ശ്രീനിവാസന്‍ ഷോക്കടിച്ച് മരിക്കുകയായിരുന്നു.
ശ്രീനിവാസന്‍ മരിച്ചത് അപകടം മൂലമാണെന്ന് വരുത്തിതീര്‍ക്കാന്‍ വേണ്ടി വാസുവും ശശിയും ചേര്‍ന്ന് മൃതദേഹം അടുത്തുള്ള റെയില്‍വെ ട്രാക്കില്‍ കൊണ്ടുചെന്നിട്ടു. എന്നാല്‍ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍ മരിച്ചത് ഇലക്ട്രിക് ഷോക്കടിച്ചാണെന്ന് തെളിഞ്ഞതോടെ ഇരുവരും അറസ്റിലാവുകയായിരുന്നു.












Click it and Unblock the Notifications