കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലെ എ. കെ. ജി പ്രതിമ വിവാദമാകുന്നു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍ : കണ്ണൂര്‍ താലൂക്ക് ഓഫീസ് വളപ്പില്‍ എ. കെ. ജി പ്രതിമ സ്ഥാപിക്കാനുളള സിപിഎം ശ്രമം വിവാദമാകുന്നു. റവന്യൂ ഭൂമി കൈമാറുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാര്‍ട്ടി തെറ്റിച്ചെന്നാണ് ആരോപണം.

റവന്യൂ ഉദ്യോഗസ്ഥര്‍ വേണ്ടത് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന വനംമന്ത്രി കെ. സുധാകരന്റെ പ്രസ്താവനയോടെ പ്രശ്നം ഒരു ഏറ്റുമുട്ടലിലേയ്ക്ക് വളരുകയാണ്. പ്രതിമ നിര്‍മ്മാണത്തില്‍ നിന്നും പിന്തിരിയണമെന്നും സുധാകരന്‍ സിപിഎമ്മിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

1999 മാര്‍ച്ച് എട്ടിനാണ് രണ്ടു ലക്ഷം രൂപ നല്‍കി രണ്ട് സെന്റ് ഭൂമി സിപിഎം ജില്ലാക്കമ്മിറ്റി റവന്യൂ വകുപ്പില്‍ നിന്നും വാങ്ങിയത്. പത്തടിയോളം ഉയരമുളള എ. കെ. ജി പ്രതിമ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. പ്രതിമയുടെ പണി ദ്രുതഗതിയില്‍ നടക്കുകയാണ്.

പ്രതിമ നില്‍ക്കുന്ന രണ്ടു സെന്റിനു ചുറ്റുമുളള എട്ടു സെന്റ് ഭൂമിയിലും മുഖം മിനുക്കല്‍ പണി നടക്കുകയാണ്. ഈ ഭൂമി പാര്‍ട്ടി സര്‍ക്കാരില്‍ നിന്നും പാട്ടത്തിനെടുത്തതാണ്.

എന്നാല്‍ പ്രതിമ നിര്‍മ്മാണത്തിനെതിരെ കോണ്‍ഗ്രസ് കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ. ഉപേന്ദ്രന്‍ ഹെക്കോടതിയില്‍ പരാതി നല്‍കിയതോടെ സംഭവം വിവാദമായി. പ്രതിമ നിര്‍മ്മാണം അനുവദിച്ച 2.25 ചതുരശ്ര മീറ്ററിനുളളില്‍ മാത്രമാണെന്നുറപ്പു വരുത്തതണമെന്നും പുറമെയുളള പണി നിര്‍ത്തിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. രണ്ടു സെന്റിനു പുറത്തുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഉത്തരവ് നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെയും ആവശ്യം.

ഒരു വര്‍ഷത്തിനകം പ്രതിമ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നായിരുന്നു 1999 ല്‍ ഭൂമി വാങ്ങുമ്പോള്‍ സിപിഎം നല്‍കിയിരുന്ന വാഗ്ദാനം. സ്ഥലം മറ്റാര്‍ക്കും നല്‍കില്ലെന്നും. എന്നാല്‍ 2002 ല്‍ പ്രതിമ നിര്‍മ്മിയ്ക്കാന്‍ അനുവാദം നല്‍കിയതു വഴി മുന്‍സിപ്പാലിറ്റി കരാര്‍ ലംഘിച്ചെന്നും ആരോപണമുയരുന്നു.

പാര്‍ട്ടി പാട്ടത്തിനെടുത്ത സ്ഥലത്ത് ചുറ്റുമതില്‍ നിര്‍മ്മിയ്ക്കുന്നതായും പരാതിയുണ്ട്. കോടതിയുത്തരവിന്റെ നമായ ലംഘനമാണ് സിപിഎം നടത്തുന്നതെന്ന് വനംമന്ത്രിയും സിപിഎമ്മിന്റെ ആജന്മ ശത്രുവുമായ കെ. സുധാകരന്‍ ആരോപിയ്ക്കുന്നു.

ഉത്തരവ് നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ വിസമ്മതിച്ചാല്‍ സര്‍ക്കാരിന് ഇടപെടേണ്ടി വരുമെന്നും സുധാകരന്‍ വ്യക്തമാക്കി. മഹാനായ ഒരു നേതാവിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാന്‍ ആരേയും അനുവദിക്കില്ല. എ. കെ. ജിയുടെ പ്രതിമ നിര്‍മ്മിയ്ക്കുന്നതിന് ആരും തടസവുമല്ല.

പ്രതിമ വരുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നും അത് കണക്കിലെടുത്ത് സിപിഎം പ്രതിമാ നിര്‍മ്മാണത്തില്‍ നിന്നും പിന്മാറണമെന്നുമാണ് മന്ത്രിയുടെ ആവശ്യം.

എന്നാല്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ. പി. ജയരാജന്റെ വാദം. ഹൈക്കോടതി ഉത്തരവ് പ്രകാരം സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിയമലംഘനമൊന്നും കാണാന്‍ കഴിഞ്ഞില്ല. പ്രതിമയുടെ സംരക്ഷണത്തിനാണ് ചുറ്റുമതില്‍ നിര്‍മ്മിയ്ക്കുന്നതെന്നും ജയരാജന്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X