കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേരളം മുഴുവന്‍ തൃശൂര്‍ ആവര്‍ത്തിക്കും
തൃശൂര്‍: ചെത്തുതൊഴിലാളി സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കേരളം മുഴുവന്‍ തൃശൂര്‍ ആവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്.
ചെത്തുതൊഴിലാളി സമരത്തോട് അനുബന്ധിച്ച് പരിക്കേല്‍ക്കുകയും ജയിലിലാവുകയും ചെയ്തവരെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്. കൊലപാതക ശ്രമത്തിന് നേതാക്കള്‍ക്കെതിരെയല്ല പൊലീസിന് എതിരെയാണ് കേസെടുക്കേണ്ടതെന്ന് അച്യുതാനന്ദന് പറഞ്ഞു.
തൊഴില്‍ നഷ്ടപ്പെട്ട മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴില്‍ ലഭിക്കാതെ സമരം ഒത്തുതീര്പ്പിലാവില്ല. തൊഴിലാളികളെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് കളക്ടറും പൊലീസുമാണ്- അച്യുതാനന്ദന് പറഞ്ഞു.