കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരവികസനത്തിന് കര്‍മ്മപദ്ധതിയുമായി എഡിറ്റ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : തലസ്ഥാനത്തെ വിജ്ഞാന നഗരമാക്കുന്നതിന് സന്നദ്ധ സംഘടനയുടെ കര്‍മ്മപദ്ധതി.

തിരുവനന്തപുരത്തിന്റെ പരിസ്ഥിതി - നഗരവികസനത്തിന് മുന്‍കൈയെടുക്കാനായി രൂപീകരിച്ച എഡിറ്റ് എന്ന സന്നദ്ധ സംഘടനയാണ് നഗര വികസനത്തിന് മുര്‍ത്തമായ ഒരു കര്‍മ്മപദ്ധതി ആവിഷ്ക്കരിച്ചത്.

ഐടി, ഇലക്ട്രോണിക്സ്, ജൈവസാങ്കേതിക വിദ്യ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി തിരുവനന്തപുരത്തെ ഒരു വിജ്ഞാന നഗരമാക്കി മാറ്റുക, അന്താരാഷ്ട്ര വിമാനത്താവളം, റോഡ് ശൃംഖലകള്‍ എന്നിവയുടെ വികസനം, ആഗോള നിലവാരത്തില്‍ വിഴിഞ്ഞത്ത് ഒരു മത്സ്യ ബന്ധന തുറമുഖം, ആസൂത്രിതമായ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതി, വെളളായണി കായലിനെ അടിസ്ഥാനമാക്കി ശുദ്ധജല വിതരണം എന്നിവയാണ് ഈ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളളത്.

എഡിറ്റ് പ്രസിഡന്റും മുന്‍ ചീഫ് ടൗണ്‍ പ്ലാനറുമായ എ. കസ്തൂരി രംഗനാണ് കര്‍മ്മപദ്ധതിയുടെ രൂപ രേഖ തയ്യാറാക്കിയത്. തലസ്ഥാന വികസനത്തിന് ഒരു മന്ത്രിയും നഗരാസൂത്രണത്തില്‍ മികവ് തെളിയിച്ചിട്ടുളള വ്യക്തികള്‍ അടങ്ങുന്ന ഒരു ഉന്നത തല കമ്മിറ്റിയും രൂപീകരിക്കണമെന്നാണ് ഒരു നിര്‍ദ്ദേശം.

1991നു ശേഷം നഗരവികസനത്തിന് വ്യക്തമായ കര്‍മ്മപദ്ധതിയില്ലാത്തതിനാലാണ് വികസനം വഴിമുട്ടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരം വികസന സമിതി (ട്രിഡ) പുനസംഘടിപ്പിച്ച് വ്യക്തമായ അധികാരങ്ങളും ഫണ്ടും ഉളള തലസ്ഥാന വികസന അതോറിറ്റിയാക്കി മാറ്റണമെന്നും നിര്‍ദ്ദേശമുണ്ട്.

സംസ്ഥാന ബജറ്റ്, സംസ്ഥാന അടിസ്ഥാന സൗകര്യ വികസന ഫണ്ട്, സംസ്ഥാന റോഡ് ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ തലസ്ഥാന വികസനത്തിനായി ഫണ്ട് നീക്കിവയ്ക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. കേന്ദ്ര വിഹിതവും ഈ ഫണ്ടിലേയ്ക്കായി കണ്ടെത്താവുന്നതാണ്.

നഗരത്തിന്റെ സാമ്പത്തിക വികസനത്തിനായും വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ട്. നേമത്ത് ഒരു കേന്ദ്രീകൃത വിപണി സ്ഥാപിക്കണമെന്നത് അതില്‍ പ്രധാനമാണ്. ഭക്ഷ്യധാന്യങ്ങള്‍, പഴം, പച്ചക്കറി, പൂക്കള്‍ എന്നിവയുടെ പൊതുവിപണിയായി നേമത്തെ മാറ്റണം.

ഐടി കോറിഡോര്‍ എന്ന നിലയില്‍ കോവളം-കഴക്കൂട്ടം ബൈപാസ് വികസനം, ശ്രീകാര്യം, കഴക്കൂട്ടം മേഖലയില്‍ ഹൈടെക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, ഡിജിറ്റല്‍ സൗകര്യങ്ങളോടു കൂടി പബ്ലിക് ലൈബ്രറിയുടെ വികസനം എന്നിവയും എഡിറ്റ് വിഭാവനം ചെയ്യുന്നു.

ഇലക്ട്രോണിക്സ്, ജൈവസാങ്കേതിക വിദ്യ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി പാപ്പനംകോട് വ്യവസായ എസ്റേറ്റിനെ വികസിപ്പിക്കുക, വട്ടിയൂര്‍ക്കാവ്, കരകുളം മേഖലയിലെ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളെയും യുണിറ്റുകളെയും കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ നിര്‍മ്മാണത്തില്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും എഡിറ്റിന്റെ കര്‍മ്മപദ്ധതിയിലുണ്ട്.

കവലകളുടെയും റോഡുകളുടെയും വികാസം നഗരവികസനത്തിന് അത്യാവശ്യമാണെന്ന് കര്‍മ്മപദ്ധതി ചൂണ്ടിക്കാട്ടുന്നു. പ്രധാന സ്ഥലങ്ങളില്‍ കാല്‍നടക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകണം. അടുത്തിടെ ലോകബാങ്ക് അംഗീകരിച്ച 1,600 കോടിയുടെ റോഡ് വികസന പദ്ധതിയില്‍ തലസ്ഥാന ജില്ലയിലെ റോഡുകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് എഡിറ്റ് പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ബസ് സ്റാന്‍ഡുകളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് മറ്റു നിര്‍ദ്ദേശങ്ങള്‍.

തലസ്ഥാനത്ത് ഒരു സിവില്‍ സ്റേഷനില്ലാത്തത് അപമാനമാണെന്ന് എഡിറ്റ് നിരീക്ഷിയ്ക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ ഒരു പ്രത്യേക ഉദ്യോഗസ്ഥനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഒരു മന്ത്രിസഭാ ഉപസമിതിയും ഉണ്ടാകണമെന്നും കര്‍മ്മ പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X