For Daily Alerts
ഫെര്‍ണാണ്ടസ് വൈകോയെ കണ്ടു
ചെന്നൈ: കേന്ദ്ര പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വെല്ലൂര്‍ ജയിലില്‍ തടവുകാരനായ എംഡിഎംകെ നേതാവ് വൈകോയെ കണ്ടു. വൈകോയുടെ അറസ്റിന് ന്യായീകരണമില്ലെന്ന് വെല്ലൂര്‍ ജയിലില്‍ നിന്ന് മടങ്ങിയ ശേഷം ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വാര്‍ത്താലേഖകരോട് പറഞ്ഞു.
അതേ സമയം ഈ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്നും ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വ്യക്തമാക്കി. അദ്ദേഹം വെള്ളിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെക്കൂടി സന്ദര്‍ശിച്ച ശേഷമേ ദില്ലിയ്ക്ക് മടങ്ങൂ.
നേരത്തെ ദില്ലയില്‍ നിന്നും ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ഫെര്‍ണാണ്ടസ് മാധ്യമപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചാണ് വെല്ലൂരിലേക്ക് റോഡുമാര്‍ം പുറപ്പെട്ടത്. പോട്ടാ പ്രകാരം ജൂലായ് 11നാണ് വൈകോയെ അറസ്റ് ചെയ്തത്.