പോളിഗ്രാഫ് ടെസ്റിന് തയ്യാറെന്ന് കെ.സി.ബാബു
തിരുവനന്തപുരം: വ്യാജരേഖാക്കേേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോളിഗ്രാഫ് ടെസ്റിന് വിധേയമാവാന്‍ തയ്യാറാണെന്ന് കോഴിക്കോട്ടെ വ്യാപാരി കെ. സി. ബാബു അറിയിച്ചു.
മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തിലാണ് ബാബു ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ദിവസത്തെ സമയം അനുവദിച്ചുകൊണ്ടുള്ള നോട്ടീസ് പ്രകാരം നിശ്ചയിക്കുന്ന പോളിഗ്രാഫ് ടെസ്റിന് താന്‍ തയ്യാറാണെന്നാണ് ബാബു മുഖ്യമന്ത്രിയെ അറിയിച്ചത്.
നേരത്തെ ബാംഗ്ലൂരില്‍ വെച്ച് ബാബുവിനെ പോളിഗ്രാഫ് ടെസ്റിന് വിധേമാക്കാന്‍ തീരുമാനിച്ചതായിരുന്നു. പോളിഗ്രാഫ് ടെസ്റിനായി ബാംഗ്ലൂരില്‍ ചെന്നപ്പോള്‍ ടെസ്റ് ഹൈദരാബാദിലേക്ക് മാറ്റുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചതിനെ തുടര്‍ന്ന് ബാബു ടെസ്റിന് വിധേയമാവാന്‍ വിസമ്മതം പ്രകടിപ്പക്കുകയായിരുന്നു.
ടെസ്റ് നടത്തുന്നതില്‍ ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുണ്ടായ വീഴ്ച മൂലമാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് ബാബു അറിയിച്ചു. പൊലീസ് നടപടികളോട് സഹകരിച്ച തന്നെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്.