കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറോ മലബാര്‍ സഭ സ്വദേശിയാവുന്നു

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: സീറോ മലബാര്‍ സഭയിലെ വൈദികരുടെ പേരുകള്‍ സ്വദേശി സ്വഭാവമുള്ളതാക്കാന്‍ നീക്കം. നവംബര്‍ മൂന്ന് മുതല്‍ 15 വരെ ചേരുന്ന സിനഡിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക.

പേരുകള്‍ സ്വദേശിവല്‍ക്കരിക്കണമെന്ന നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ വൈദികരുടെ ഇപ്പോഴത്തെ വിശേഷണങ്ങള്‍ ഇല്ലാതാവും. പകരം വൈദികരത്നം, വൈദികശ്രീ, വേദശാസ്ത്ര വിശാരദന്‍, വൈദികോത്തമന്‍, സഭാരത്നം, സഭാജ്യോതി, സഭാ ജീവ, സഭാ കിരണം തുടങ്ങിയവ പോലുള്ള പേരുകളിലാവും വൈദികര്‍ അറിയപ്പെടുക.

സഭയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താവും ഈ വിശേഷണങ്ങള്‍ നല്‍കുന്നതെന്ന് ബിഷപ്പ് ജേക്കബ് മാനത്തോടത്ത് പറഞ്ഞു. സഭാരത്നം, സഭാജ്യോതി, സഭാ ജീവ, സഭാ കിരണം എന്നീ പേരുകള്‍ സഭയ്ക്ക് നല്‍കിയ സംഭാവനകളുടെ അടിസ്ഥാനത്തില്‍ സാധാരണക്കാര്‍ക്കായിരിക്കും നല്‍കുക.

പ്രാദേശിക സംസ്കാരവും ജീവിതരീതിയും ഉള്‍ക്കൊള്ളുന്നതിനുള്ള സീറോ മലബാര്‍ സഭയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ പേരുകളുടെ സ്വദേശിവല്‍ക്കരണമെന്ന് സഭാ അധികൃതര്‍ അവകാശപ്പെടുന്നു.

അതേ സമയം ഈ പേരുമാറ്റത്തോട് ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ഈ പേരുമാറ്റം തൊലിപ്പുറത്തു മാത്രമുള്ളതാണെന്നും സഭയുടെ കാപട്യം മാത്രമാണ് ഈ പേരുമാറ്റത്തിലുള്ളതെന്നും ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ക്രിസ്ത്യന്‍ സ്റഡീസ് ഡയറക്ടര്‍ ജോസഫ് പുലിക്കുന്നേല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പേരുകളിടുകയല്ല വേണ്ടത്. പകരം വലിയ പേരുകള്‍ നല്‍കി ഉന്നതരെയും അവരുടെ ആരാധക വൃന്ദത്തേയും സൃഷ്ടിക്കുന്ന നയമാണ് സഭ മാറ്റേണ്ടത്. പേരുമാറ്റത്തോടൊപ്പം വൈദികരുടെ വേഷങ്ങളിലും മാറ്റമുണ്ടാവും. ഭാരതീയ പാരമ്പര്യത്തിന് അനുസൃതമായ വേഷങ്ങളാവും ഇനി മുതല്‍ വൈദികര്‍ ധരിക്കുകയെന്ന് ബിഷപ്പ് ജേക്കബ് മാനത്തോടത്ത് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X