കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്ക്രീം കേസ ്: സി.പി.എം പ്രക്ഷോഭത്തിന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭമാരംഭിക്കാന്‍ സി.പി.എം സംസ്ഥാനസമിതി യോഗം തീരുമാനിച്ചു.പ്രക്ഷോഭം എങ്ങനെ വേണമെന്ന കാര്യത്തെക്കുറിച്ച് ഇന്നു ചേരുന്ന ഇടതുമുന്നണി സംസ്ഥാനസമിതി യോഗത്തില്‍ തീരുമാനമെടുക്കും.

പ്രക്ഷോഭത്തിന്റെ ഭാഗമായി ആരോപണവിധേയനായ മന്ത്രി സ്വമേധയാ രാജിവയ്ക്കണമെന്നോ അദ്ദേഹത്തെ പുറത്താക്കണമെന്നോ ആവശ്യപ്പെട്ട് 16ന് സി.പി.എം ഏരിയാകേന്ദ്രങ്ങളില്‍ സായാഹ്നധര്‍ണ നടത്തും.ഐസ്ക്രീം സംഭവത്തില്‍ കുഞ്ഞാലിക്കുട്ടിയേയും യു.ഡി.എഫ് ഗവണ്‍മെന്റിനേയും നിശിതമായി വിമര്‍ശിച്ച സി.പി.എം യോഗം കേസന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിനു പകരം സംഭവങ്ങള്‍ വെളിപ്പെടുത്തിയ റജീനയെ ആത്മഹത്യാകേസില്‍ കുടുക്കി അറസ്റ് ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.

മുസ്ലീം ലീഗിനെ കൂട്ടുപിടിച്ച് സംസ്ഥാനത്ത് വര്‍ഗീയവികാരം ഇളക്കിവിടാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കന്നതെന്ന് യോഗം കുറ്റപ്പെടുത്തി.

കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ മാത്രമല്ലാ, കവിയൂര്‍,കിളിരൂര്‍ സ്ത്രീപീഡനക്കേസുകളും ഒതുക്കിത്തീര്‍ക്കാനാണ് യു.ഡി.എഫ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യപ്പെട്ട് വനിതാസംഘടനകളും യുവജലസംഘടനകളും നടത്തുന്ന സമരത്തിന് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X