കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബില്‍ ഗേറ്റ്സ് ഇന്ത്യയിലെത്തി

  • By Staff
Google Oneindia Malayalam News

ദില്ലി: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥന്‍ ബില്‍ ഗേറ്റ്സ് ദില്ലിയിലെത്തി.

ഹൈദരാബാദിലെ ചില സംഘടനകള്‍ക്ക് ബില്‍ ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ള ഫൗണ്ടേഷന്‍ എയ്ഡ്സ് നിവാരണത്തിനായി ധനസഹായം നല്‍കിയിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനം നേരിട്ട് കാണാനായാണ് ബില്‍ ഇപ്പോള്‍ ഇന്ത്യയില്‍ എത്തയിരിയ്ക്കുന്നത്.

പ്രധാനമന്ത്രി വാജ് പേയിയുമായി ബില്‍ ചര്‍ച്ച നടത്തി. ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ചാ വിഷയം. ഇന്ത്യയിലെ വിവരസാങ്കേതിക വിദ്യാ വളര്‍ച്ചയും ചര്‍ച്ചാ വിഷയമായി.

രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനേയും ബില്‍ കാണുന്നുണ്ട്. ചൊവാഴ്ച ഉച്ചയ്ക്ക് ശേഷം ബില്‍ ഒരു വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ട്.

കേരളത്തിലെ വിവര സാങ്കേതിക വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്ത്വത്തിലുള്ള ഒരു സംഘം ബില്ലിനെ ചൊവാഴ്ച കാണും.

ഇന്ത്യയില്‍ എയ്ഡ്സ് നിവാരണത്തിനായി ബില്‍ പണം മുടക്കുന്നതിനെതിരെ പലരും രംഗത്ത് വന്നിട്ടുണ്ട്. അതില്‍ പ്രധാനി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ശത്രുഘന്‍ സിന്‍ഹ തന്നെയാണ്. ഇന്ത്യയില്‍ എയ്ഡ്സിനെക്കുറിച്ച് ഭിതി പരത്തുകയാണ് ഇത്തരം പരിപാടികളെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അന്തര്‍ദേശീയ മരുന്ന് കമ്പനികള്‍ തങ്ങളുടെ വിപണി ഉറപ്പിയ്ക്കുന്നതിനുള്ള തന്ത്രമായി ബില്ലിന്റെ സഹായത്തെ ഉപയോഗിയ്ക്കുകയാണെന്നും ആരോപണമുണ്ട്.

ഹെപ്പറ്റൈറ്റിസ് കുത്തിവയ്പിനും ബില്‍ പണം നല്‍കുന്നുണ്ട്. ഇന്ത്യയിലെ ഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ചുള്ള കണക്കുകള്‍ ഊതിപെരുപ്പിച്ചതാണ്. ഇത് പറഞ്ഞ് ഇന്ത്യയില്‍ മരുന്ന് വില്ക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ഡോക്ടര്‍മാരാണ് ഈ ആരോപണമുയര്‍ത്തുന്നത്.

പല വികസ്വര രാജ്യങ്ങളിലെ പാവപ്പെട്ടവരുടെ ആരോഗ്യ പരിപാലനത്തിനം ബില്‍ പണം നീക്കി വച്ചിട്ടുണ്ടെങ്കിലും ഇത് തുടരുമെന്ന് ഒരു ഉറപ്പും അദ്ദേഹം തരുന്നില്ല. പല മരുന്ന് കമ്പനികളേയും സഹായിയ്ക്കുകയാണ് ഇത്തരം ധനസഹായത്തിന്റെ ലക്ഷ്യം. ഇതുകൊണ്ട് നമ്മുടെ ആളുകള്‍ക്കല്ല ഗുണം കിട്ടുനനത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X