കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷയുടെ ചിറകില്‍ അട്ടപ്പാടിമക്കള്‍...

  • By Staff
Google Oneindia Malayalam News

അട്ടപ്പാടി: രാഷ്ട്രപതി കലാമിന്റെ വരവില്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ മനം കുളിര്‍ത്തു. ഇനി തങ്ങളുടെ പുനരധിവാസം യാഥാര്‍ത്ഥ്യമാകുന്ന ദിവസം കാത്തിരിക്കുകയാണ് അട്ടപ്പാടിയിലെ ആദിവാസികള്‍.

മദ്യവും മയക്കമരുന്നും വെടിയാനുപദേശിച്ച് രാഷ്ട്രപതി ചൊല്ലിക്കൊടുത്ത അട്ടപ്പാടി പ്രതിജ്ഞ ഇപ്പോഴും ഊരിലെ മക്കളുടെ കാതില്‍ മുഴങ്ങുന്നു. ചുണ്ടപ്പെട്ടിയില്‍ അവര്‍ നടത്തിയ പ്രഖ്യാപനം ഞാന്‍ ഇന്ന് അട്ടപ്പാടി പ്രഖ്യാപനമായി ആവര്‍ത്തിക്കുന്നു. എല്ലാ ഊരുകളും ഇത് നടപ്പാക്കണം- ഇതായിരുന്നു കലാം ആദിവാസികള്‍ക്ക് നല്കിയ പ്രതിജ്ഞ. 168 ഊരിലെയും മക്കള്‍ ആ പ്രതിജ്ഞ ആവേശത്തോടെയാണ് ഏറ്റുവാങ്ങിയത്. അട്ടപ്പാടിയിലെ ഊരുകളില്‍ ജീവിക്കുന്ന 25,000 ഓളം ആദിവാസികള്‍ അവരുടെ ജീവിതം അഴിച്ചുപണിയാനുള്ള തീരുമാനത്തിലാണ്.

ആദ്യമായാണ് കേരളത്തിലെ ഏറ്റവും പിന്നോക്ക മേഖലയായ അട്ടപ്പാടിയിലേക്ക് ഇന്ത്യയുടെ ഒരു രാഷ്ട്രപതി കടന്നുചെല്ലുന്നതെന്ന് തലമുതിര്‍ന്ന ആദിവാസി മൂപ്പന്മാര്‍ ഓര്‍മ്മിപ്പിക്കുന്നു. അട്ടപ്പാടി മക്കളേ വണക്കം .. എന്ന രാഷ്ട്രപതിയുടെ വിനയമധുരമായ അഭിസംബോധന കേട്ട് അട്ടപ്പാടിയിലെ മക്കള്‍ ആകെ ഇളകിമറിഞ്ഞു.

രാഷ്ട്രപതിയുടെ വരവറിഞ്ഞ് ഞായറാഴ്ച എല്ലാ ആദിവാസി ഊരുകളില്‍ നിന്നും ആവേശത്തോടെയാണ് അംഗങ്ങള്‍ എത്തിയത്. ദൂരെയുള്ള മലമുകളില്‍പ്പോലും രാഷ്ട്രപതിയുടെ പ്രസംഗം കേള്‍ക്കാന്‍ ആവേശത്തോടെയിരിക്കുന്ന ആദിവാസികളെ കാണാമായിരുന്നു. ഇനിയും ഞങ്ങള്‍ അനാഥരാവില്ല. ഞങ്ങളില്‍ താല്പര്യമുള്ള രാഷ്ട്രപതിയാണിത് - പ്രസംഗം കേട്ട് മടങ്ങുന്ന ആദിവാസികളില്‍ ഒരാള്‍ പറഞ്ഞു. നിങ്ങളുടെ വികസനത്തിന് തടസ്സം നില്ക്കാന്‍ ഒരു നിക്ഷിപ്ത താല്പര്യങ്ങളേയും അനുവദിക്കില്ലെന്ന രാഷ്ട്രപതിയുടെ പ്രതിജ്ഞയും ആദിവാസികളില്‍ ആവേശം നിറയ്ക്കുന്നതായിരുന്നു. ഞങ്ങളുടെ ജീവിതത്തെ ഒരു പദ്ധതിയും രക്ഷിച്ചില്ല. എന്നും മൊട്ടക്കുന്നുകളിലേക്ക് ആട്ടിപ്പായിക്കപ്പെടുകയായിരുന്നു ഞങ്ങള്‍.- 119 വയസ്സായ മുദ്ദ മൂപ്പന്‍ പറയുന്നു.

എങ്കിലും കലാമിനെ കണ്ടപ്പോള്‍ മുദ്ദ മൂപ്പന്‍ പറഞ്ഞു: അയ്യാ, നീങ്ക താന്‍ യെദചും ചെയ്യണും(സാര്‍, താങ്കള്‍ക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാന്‍ കഴിയൂ).

അട്ടപ്പാടിയില്‍ ജപ്പാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ആദിവാസി വികസനത്തിന് നടപ്പാക്കുന്ന 219 കോടിയുടെ അഹാഡ്സ് പദ്ധതിയും ഞായറാഴ്ച കലാം ഉദ്ഘാടനം ചെയ്തു. ഈ കുന്നുകളുടെ പ്രകൃതി ഭംഗി ഇത് പോലെ കാത്തുരക്ഷിക്കണം. എങ്കിലേ ആദിവാസികളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ മനസ്സുണരൂ.- രാഷ്ട്രപതിയുടെ ഈ വാചകം പ്രസംഗം കേള്‍ക്കാനെത്തിയ ആദിവാസി സ്ത്രീകളുടെ മനസ്സുണര്‍ത്തി. ഓരോരുത്തരും 10 മരം വീതം നട്ടുവളര്‍ത്തണമെന്ന കലാമിന്റെ വാക്കുകളും ആദിവാസികള്‍ക്ക് പുതിയ ഉപദേശമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X