കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയുടെ ഉപയോഗം ഉടമസ്ഥന് നിശ്ചയിയ്ക്കാം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഭൂമി എന്തിന് വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉടമസ്ഥന് നല്‍കുന്ന നിയമനിര്‍മാണം നടത്താന്‍ നിയമപരിഷ്കാര സമിതി ശിപാര്‍ശ ചെയ്തു.ഈ നിയമം നടപ്പിവാവുന്നതോടെ നെല്‍ വയല്‍ നികത്താന്‍ നിയന്ത്രണമുണ്ടാവില്ല. എന്നാല്‍ ഇരുപ്പൂ നിലങ്ങള്‍ നികത്താനതാവില്ലെന്ന് മന്ത്രി മാണി പറയുന്നു. തരിശുകിടക്കുന്ന നെല്‍വയലുകള്‍ നികത്തി മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്നതാണ് നല്ലത്. അതുകൊണ്ടാണ് ഈ നിയമ മാറ്റം.

സര്‍ക്കാര്‍ നിയമ മാറ്റങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിയ്ക്കുന്നത് കൂടുതല്‍ നിക്ഷേപം ലക്ഷ്യം വച്ചുകൂടിയാണ്. ഒട്ടേറെ നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ടാണ് പല നിക്ഷേപകരും കേരളത്തിലേയ്ക്ക് വരാന്‍ മടിയ്ക്കുന്നതെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ഈ ഭേദഗതി നിയമാവുന്നതോടെ വയല്‍ നികത്തുന്നത് സംബന്ധിച്ച ഒട്ടേറെ കേസുകളുടെ പ്രസക്തി നഷ്ടപ്പെടും.

റവന്യുമന്ത്രി കെ. എം. മാണിയുടെ നേതൃത്വത്തിലുളള സമിതി മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിയമനിര്‍മാണം സംബന്ധിച്ച വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

സ്റാമ്പ് ഡ്യൂട്ടിയില്‍ ഗണ്യമായ കുറവ് വരുത്താന്‍ ശിപാര്‍ശയുണ്ട്. മുനിസിപ്പാലിറ്റികളില്‍ 13.5 ശതമാനവും പഞ്ചായത്തുകളില്‍ 11.5 ശതമാനവുമാണ് ഇപ്പോള്‍ സ്റാമ്പ് ഡ്യൂട്ടി. സ്റാമ്പ് ഡ്യൂട്ടി സര്‍ചാര്‍ജ് ഉള്‍പ്പെടെ ന്യായവിലയുടെ 5 ശതമാനമാക്കാനാണ് നിര്‍ദേശം. തീരുവ വെട്ടിയ്ക്കാനായി കുറഞ്ഞ വില രജിസ്ട്രേഷന്‍ പത്രത്തില്‍ കാണിയ്ക്കുക പതിവാണ്. ഇത് ഒഴിവാക്കുകയാണ് ഉദ്ദേശം. കുറഞ്ഞ തീരുവ ഈടാക്കി കൂടുതല്‍ പേരെക്കൊണ്ട് ശരിയായ തീരുവ നല്‍കാന്‍ പ്രേരിപ്പിയ്ക്കലാണ് ഇതിന്റെ ലക്ഷ്യം.

കശുവണ്ടി, ഔഷധച്ചെടികള്‍, വാനില എന്നിവ കൃഷി ചെയ്യുന്ന ഭൂമിയെ ഭൂപരിഷ്കരണ നിയമത്തിന്റെ ഉയര്‍ന്ന പരിധി നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകളില്‍ നിന്നൊഴിവാക്കുക, ചന്ദനം, തേക്ക്, ഈട്ടി തുടങ്ങിയവ വെട്ടിമാറ്റാന്‍ ഭൂവുടമയ്ക്ക് അനുവാദം നല്‍കുക, ഒരു പൊതു തൊഴിലാളി ക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്നതിന് തൊഴില്‍ നിയമം ഭേദഗതി ചെയ്യുക എന്നിവ ശിപാര്‍ശകളില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ റബര്‍, ഏലം, തേയില, കാപ്പി, തെങ്ങ്, കുരുമുളക് എന്നിവ കൃഷി ചെയ്യുന്ന തോട്ടങ്ങളെ മാത്രമം ഭൂപരിഷ്കരണ നിയമത്തിന്റെ കീഴില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളു. ഇപ്പോള്‍ ചന്ദനം, ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങള്‍ വെട്ടണമെങ്കില്‍ ഉടമസ്ഥന്‍ വനം വകുപ്പില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.

പരിഷ്കാര നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ പ്രത്യേക മന്ത്രിസഭായോഗം ചേരും. മന്ത്രിസഭ അംഗീകരിച്ച ശേഷം ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കും.

26 ശിപാര്‍ശകളാണ് സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നതെന്ന് കെ. എം. മാണി പറഞ്ഞു. ഇതില്‍ 16 നിര്‍ദേശങ്ങള്‍ പുതിയ ബില്‍ രൂപീകരിക്കാനുള്ളതാണ്. ഒമ്പത് ബില്ലുകള്‍ ഭേദഗതി ചെയ്യാനും നിര്‍ദേശമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X