കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ഹരിതവിപ്ലവത്തിന് സമയമായി

  • By Staff
Google Oneindia Malayalam News

ദില്ലി: കാര്‍ഷികോല്പാദനം കൂട്ടാന്‍ ഒരു രണ്ടാം ഹരിതവിപ്ലവത്തിന് സമയമായെന്ന് രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം. ജനങ്ങളുടെ ആവശ്യം കൂടിവരികയും കൃഷിസ്ഥലങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തോടായുള്ള തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് രാഷ്ട്രപതി ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

രാജ്യം നമ്മുടെ ജനാധിപത്യപാരമ്പര്യം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇന്ത്യയുടെ പ്രതിരോധസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും വേണം. ഇതിന് ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങളും പ്രതിരോധാവശ്യത്തിന് ആണവശക്തിയും ഉപയോഗിക്കണം. രാജ്യത്ത് ഇതിനകം എട്ട് ആണവ റിയാക്ടറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. മറ്റൊരു രാജ്യവും കൈവരിക്കാത്ത നേട്ടമാണിത്. - അദ്ദേഹം പറഞ്ഞു.

ഇന്ത്യ 2020 ഓടെ അതിന്റെ ഭക്ഷ്യധാന്യോല്പാദനം 20 കോടി ടണ്ണില്‍ നിന്ന് 30 കോടി ടണ്ണായി ഉയര്‍ത്തണം. കൃഷിക്കുപയോഗിക്കാവുന്ന ഭൂമി ചുരുങ്ങിവരികയാണ്. ജനസംഖ്യാവര്‍ധനയും പാരിസ്ഥിതിക ആവശ്യങ്ങളും കാരണം കൃഷിഭൂമി 17 കോടി ഹെക്ടറില്‍ നിന്ന് 10 കോടി ഹെക്ടറായി ചുരുങ്ങിയിരിക്കുന്നു. എങ്കിലും 30 കോടി ടണ്‍ ധാന്യോല്പാദനം എന്ന ലക്ഷ്യം ഇന്ത്യ നേടിയെടുക്കണം- അദ്ദേഹം പറഞ്ഞു.

21ാം നൂറ്റാണ്ടില്‍ മൂലധനമോ അധ്വാനശേഷിയോ അല്ല, അറിവായിരിക്കും പ്രധാന ഉല്പാദന കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് അതിനുവേണ്ടിയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, അതിനാവശ്യമായവരെ വളര്‍ത്തിയെടുക്കല്‍, എന്നിവ വികസനത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളില്‍ കൂടി നഗരത്തിന്റെ സൗകര്യങ്ങള്‍ സ്ഥാപിക്കണം. ആയിരം കോടി ഡോളറിന്റെ കയറ്റുമതി വരുമാനം നേടുന്ന സോഫ്റ്റ്വെയര്‍ വ്യവസായത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

നദികളെ തമ്മില്‍ കൂട്ടിയോജിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ജലക്ഷാമമുള്ളിടത്തേക്ക് വെള്ളം ഒഴുകണം. ഇതിന് മുന്‍കയ്യെടുക്കുമ്പോള്‍ ജനങ്ങളുടെയും പരിസ്ഥിതിയുടെയും പ്രശ്നങ്ങള്‍ കണക്കിലെടുക്കണം.

വിവരസാങ്കേതികവിദ്യയുടെ പ്രയോജനം അംഗവൈകല്യമുള്ളവര്‍ക്കുവേണ്ടി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. അവര്‍ക്കായി സംസാരിക്കുന്ന വെബ്സൈറ്റുകളും ഓഡിയോ പുസ്തകങ്ങളും മറ്റ് സഹായോപകരണങ്ങളും ഐടിയുടെ സഹായത്തോടെ വികസിപ്പിക്കാന്‍ ശ്രമിക്കണം. എച്ച്ഐവി, എയ്ഡ്സ് വാക്സിന്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ ശ്രമിക്കണം. - കലാം അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X