പൊട്ടിത്തെറിക്ക് കാരണം ചൂട് കൂടിയത്
ഫ്ലോറിഡ: ഇന്ത്യന്‍ വംശജയായ കല്പന ചൗളയടക്കം ഏഴ് ബഹിരാകാശ യാത്രികരുടെ മരണത്തിനിടയാക്കിയ കൊളംബിയ സ്ഫോടനത്തിന്റെ കാരണം ബഹിരാകാശ വാഹനത്തിന്റെ ഇടത്തേ ചിറകിന്റെ ഭാഗത്തുണ്ടായ കേടുപാടാണെന്ന് സൂചന.
കൊളംബിയ പൊട്ടിത്തെറിക്കുന്നതിന് ഏതാനും മിനുട്ടുകള്‍ക്കു മുമ്പ് ഇടതു ചിറകിന്റെ ഭാഗത്ത് ക്രമാതീതമായി ചൂടുയര്‍ന്നതായി നാസ സ്ഥിരീകരിച്ചിട്ടുണ്ട്. ചൂട് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടതു ചിറകിനുണ്ടായ കേടുപാടായിരിക്കണം ബഹിരാകാശ വാഹനത്തിന്റെ പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
അതേ സമയം സ്ഫോടനത്തിന് മറ്റൊരു സാധ്യത കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബഹിരാകാശ വാഹനം അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോള്‍ കത്താതിരിക്കാന്‍ 20,000 തെര്‍മല്‍ ടൈലുകള്‍ അതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ ടൈലുകളില്‍ ചിലത് കേടുപാട് വന്നതും പൊട്ടിത്തെറിക്ക് കാരണമാവാം.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര സമിതിയെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തായാവുന്നതുവരെ എല്ലാ ബഹിരാകാശ ദൗത്യങ്ങളും നാസ നിര്‍ത്തിവെച്ചിരിക്കുകയാണ്.മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ വിധ ക്രമീകരണങ്ങളും നടത്തുമെന്ന് നാസ അധികൃതര്‍ അറിയിച്ചു.
അതിനിടെ കൊളംബിയയിലുണ്ടായിരുന്ന ഏഴ് യാത്രികരുടെയും ശരീരാവശിഷ്ടങ്ങള്‍ കിട്ടിയെന്ന് നാസ അറിയിച്ചു.












Click it and Unblock the Notifications