ഇന്ത്യന്‍ പ്രതിനിധികള്‍ പാകിസ്ഥാന്‍ വിട്ടു
ഇസ്ലാമബാദ്: പാകിസ്ഥാന്‍ പുറത്താക്കിയ ഇന്ത്യയുടെ ഡപ്യൂട്ടി ഹൈകമ്മീഷണര്‍ സുധീര്‍ വ്യാസും മറ്റ് നാല് ഉദ്യോഗസ്ഥരും ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഫിബ്രവരി 10 തിങ്കളാഴ്ചയാണ് ഇവര്‍ പാകിസ്ഥാന്‍ വിട്ടത്.
പാകിസ്ഥാന്‍ ഡപ്യൂട്ടി ഹൈകമ്മീഷണര്‍ ജിലാനിയെ ഇന്ത്യ പുറത്താക്കിയതിന് പ്രതികാരമെന്നോണമാണ് സുധീര്‍ വ്യാസിനോടും മറ്റ് നാല് നയതന്ത്രപ്രതിനിധികളോടും പുറത്തുപോകാന്‍ പാകിസ്ഥാന്‍ ആവശ്യപ്പെട്ടത്. വ്യാസിന് പുറമെ, നയതന്ത്ര പ്രതിനിധികളായ രാഹുല്‍ റസ്ഗോത്ര, എം.ആര്‍. ബാലു, റണ്‍ബീര്‍ സിങ്, എസ്.ആര്‍. ആനന്ദ് എന്നിവരാണ് ഇന്ത്യയിലേക്ക് മടങ്ങിയത്.
ബസില്‍ മടങ്ങുന്ന ഇവര്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയായ പഞ്ചാബിലെ വാഗയിലൂടെ തിങ്കളാഴ്ച ഉച്ചയോടെ ഇന്ത്യയില്‍ പ്രവേശിക്കുമെന്ന് കരുതുന്നു. 2001 ഡിസംബര്‍ 13ന് ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും അവരുടെ ഹൈകമ്മീഷണര്‍മാരെ പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ ഇരുരാജ്യങ്ങളും അവരുടെ ഡപ്യൂട്ടി കമ്മീഷണര്‍മാരെ കൂടി പിന്‍വലിക്കുകയാണ്.












Click it and Unblock the Notifications