Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈ കോടതിയില്‍ ഹാജരായത് ആര്?

കൊച്ചി: ഭവാനിപ്പുഴയില്‍ തടയണകെട്ടുന്ന സംഭവം സംബന്ധിച്ച പ്രശ്നം ഈയിടെ ചെന്നൈ ഹൈക്കോടതിയില്‍ എത്തി. ഒരു പത്രപ്രവര്‍ത്തകന്‍ നല്കിയ കേസില്‍ കേരളാ സര്‍ക്കാരിനോട് എതിര്‍സത്യവാങ്മൂലം നല്കാന്‍ ചെന്നൈ ഹൈക്കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കേരളത്തിന് വേണ്ടി ഒരു അഭിഭാഷകന്‍ ചെന്നൈ ഹൈക്കോടതിയില്‍ ഹാജരായി. പക്ഷെ ഈ അഭിഭാഷകനെ ആരാണ് കേരളത്തില്‍ നിന്ന് പറഞ്ഞയച്ചത്? ഇത് സംബന്ധിച്ച തര്‍ക്കം മൂക്കുന്നു.

തന്റെ അഭിപ്രായപ്രകാരമല്ല ഈ അഭിഭാഷകന്‍ ഹാജരായതെന്ന് ഫിബ്രവരി 14 വെള്ളിയാഴ്ച കേരളത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ രത്നസിംഗ് വെളിപ്പെടുത്തി. ഒരു സ്വകാര്യ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രത്നസിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിന്റെ മുഴുവന്‍ താല്പര്യം സംബന്ധിച്ച പ്രശ്നമായതിനാല്‍ രാജീവ് ധവാനെപ്പോലുള്ള പേരെടുത്ത അഭിഭാഷകരെ നിയോഗിക്കാന്‍ ആവശ്യപ്പെട്ട് നിയമവകുപ്പിന് കത്തെഴുതിയിരുന്നതായി അഡ്വ. രത്നസിംഗ് പറഞ്ഞു. എന്നാല്‍ നിയമവകുപ്പ്മന്ത്രി കെ.എം. മാണിയാകട്ടെ ഇക്കാര്യം താനറിയില്ലെന്ന മട്ടില്‍ കൈമലര്‍ത്തുന്നു.

ഞങ്ങളുടെ നിര്‍ദേശപ്രകാരമല്ല അഭിഭാഷകന്‍ ചെന്നൈ ഹൈക്കോടതിയില്‍ ഹാജരായതെന്ന് കെ.എം. മാണി പറഞ്ഞു. അപ്പോള്‍ പിന്നെ ഈ അഭിഭാഷകനെ പറഞ്ഞയച്ചത് ജലവിഭവമന്ത്രി ടി.എം. ജേക്കബാണോ? ആരും മിണ്ടുന്നില്ല. കേരളത്തിന്റെ പൊതുതാല്പര്യത്തെ ബാധിക്കുന്ന ഒരു പ്രധാനപ്രശ്നത്തില്‍ ഇത്രയും അലംഭാവം കാണിക്കാമോ എന്ന ചോദ്യം നിയമവൃത്തങ്ങളിലും രാഷ്ട്രീയതലത്തിലും ഉയരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+