Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ കുട്ടികള്‍ക്ക് ഇപ്പോഴും പീഡനം

കൊല്ലം: ബെന്‍സണിനും ബെന്‍സിയ്ക്കും മാനസിക പീഡനം അവസാനിയ്ക്കുന്നില്ല. സഹപാഠികള്‍ ബഹിഷ്കരിച്ച ക്ലാസ് മുറികളിലിരുന്നാണ് അവര്‍ പഠിയ്ക്കുന്നത്. സെക്രട്ടറിയേറ്റിന മുന്നില്‍ നിരാഹാരമിരുന്ന് പഠിയ്ക്കാനുള്ള അവകാശം സ്ഥാപിച്ചെടുത്തിട്ടും സമൂഹം അവരെ കുറ്റവാളികളെ പോലെയാണ് കാണുന്നത്.

കായത്തക്കുഴി സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ എയ്ഡ്സ് രോഗ ബാധിതരായ ബെന്‍സണിനും (ഏഴ്) ബെന്‍സിയ്ക്കും (അഞ്ച്) പ്രവേശം നല്‍കിയതിനെ തുടര്‍ന്ന് തങ്ങളുടെ കുട്ടികളെ സ്കൂളിലേയ്ക്ക് വിടാതിരിയ്ക്കുകയാണ് ഒരു വിഭാഗം രക്ഷിതാക്കള്‍. 115 കുട്ടികള്‍ ക്ലാസിലെത്തുന്നില്ല.

സഹപാഠികളില്ലാത്ത ക്ലാസ് മുറികളിലിരുന്നാണ് ഇരുവരും പഠിയ്ക്കുന്നത്. മാനസിക പീഡനം തുടരുന്നത് ഇരുവരെയും മനശാസ്ത്രപരമായ പ്രശ്നങ്ങളിലേയ്ക്ക് തള്ളിവിടുന്നതിലേയ്ക്കാണ് നയിയ്ക്കുകയെന്ന് കൊല്ലം എയ്ഡ്സ് സെന്റര്‍ കണ്‍വീനര്‍ ഫാ. ജോണി തോട്ടം പറയുന്നു. ഫിബ്രവരി 17 മുതലാണ് ഇരുവരും സ്കൂളില്‍ പോയിത്തുടങ്ങിയത്.

കായത്തുകുഴി സര്‍ക്കാര്‍ എയ്ഡഡ് സ്കൂള്‍ സ്ഥിതി ചെയ്യുന്ന അടിച്ചനെല്ലൂര്‍ പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് ബോധവത്കരണം തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് നാലിന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സ്കൂള്‍ സന്ദര്‍ശിയ്ക്കും.

അതേ സമയം പി ടി എയിലെ ഒരു വിഭാഗം സ്കൂള്‍ പൂട്ടിയിടുമെന്ന ഭീഷണി മുഴക്കിയിട്ടുണ്ട്. പരീക്ഷയടുത്തതിനാല്‍ മറ്റ് കുട്ടികളുടെ പഠനത്തെ ബാധിയ്ക്കുമെന്നതുകൊണ്ട് രണ്ട് കുട്ടികളെയും സ്കൂളില്‍ നിന്ന് മാറ്റണമെന്ന് അടിച്ചനെല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ കൊല്ലം ജില്ലാ കളക്ടറെ കണ്ട് ആവശ്യപ്പെട്ടു.

എയ്ഡ്സ് ബാധിച്ചാണ് ബെന്‍സണിന്റെയും ബെന്‍സിയുടെയും അഛനമ്മമാര്‍ മരിച്ചത്. ഇരുവരും ഇപ്പോള്‍ മുത്തഛനോടൊത്താണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+