Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടില്‍പെട്ട ആദിവാസികളെ രക്ഷിക്കണം

ബത്തേരി: മുത്തങ്ങയിലെ പൊലീസ് വെടിവയ്പിനെ തുടര്‍ന്ന് കാട്ടിലകപ്പെട്ട ആദിവാസികളെ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും മുന്നോട്ടുവരണമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് പി. ആര്‍. ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെട്ടു.

പൊലീസ് ലാത്തിച്ചാര്‍ജിലും വെടിവയ്പിലും പരിക്കേറ്റ ചില ആദിവാസികള്‍ ഉള്‍ക്കാട്ടിലുണ്ട്. ഇവരില്‍ ചിലര്‍ സാരമായി പരിക്കേറ്റ് മരിച്ചിട്ടുണ്ട്. ഭക്ഷണമോ വൈദ്യസഹായമോ ലഭിക്കാത്ത മറ്റുള്ളവരെ രക്ഷിക്കാന്‍ അടിയന്തിര നടപടിയുണ്ടാവണം.

ഫിബ്രവരി 25, 26 തീയതികളില്‍ ഗോത്രമഹാസഭയുടെ അടിയന്തിര യോഗം ചേരും. കൂടുതല്‍ ശക്തമായി ഭൂമിയ്ക്ക് വേണ്ടിയുള്ള സമരം തുടരുന്നതിന് യോഗത്തില്‍ തീരുമാനമെടുക്കും. ജാനുവും ഗീതാനന്ദനും ജയിലിലാണെങ്കിലും മാനന്തവാടിയില്‍ ഒക്ടോബര്‍ 22ന് ചേര്‍ന്ന ആദിവാസി കോടതിയുടെ തീരുമാനവുമായി മുന്നോട്ടുപോവും. എങ്കള്‍ മങ്കള്‍ എങ്കള്‍ക്ക് എന്ന ലക്ഷ്യം കൈവരിക്കും വരെ സമരം തുടരും.

ആദിവാസികള്‍ക്ക് സ്വയംഭരണമുള്ള പ്രത്യേക മേഖലകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്ന് ഉണ്ണിക്കൃഷ്ണന്‍ ചോദിച്ചു. ആദിവാസികള്‍ക്കുള്ള വേര്‍തിരിക്കപ്പെട്ട മേഖലകള്‍ ഭരണഘടനാപരമായ അവകാശമാണ്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും നാഗാലാന്റിലും ഇത്തരം മേഖലകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലും ഇത്തരം മേഖല സ്ഥാപിക്കാനുള്ള നീക്കമുണ്ടാവേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+