Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം നിഷേധാത്മക നിലപാട് മാറ്റണം

തിരുവനന്തപുരം: എല്‍ ഡി എഫ് അക്രമവും നിഷേധാത്മക നിലപാടും ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ആവശ്യപ്പെട്ടു.

മുത്തങ്ങ സംഭവത്തെ ചൊല്ലി ഇടതുമുന്നണി നടത്തുന്ന സമരത്തിനെതിരെ ഐക്യമുന്നണി തുടങ്ങിയ ഏകദിന ഉപവാസത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണി നടത്തുന്ന ഇത്തരം സമരം വികസനത്തിന് ദോഷം ചെയ്യും. മുത്തങ്ങ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിക്കുന്നത് അംഗീകരിക്കുമെന്ന് ഒരു മാസം മുമ്പ് സര്‍ക്കാര്‍ പറഞ്ഞിരുന്നത് ഇടുതുമുന്നണി അത് കേട്ടിരുന്നെങ്കില്‍ ഈ സമരവും അക്രമവും ഒഴിവാക്കാമായിരുന്നു. മറിച്ച് പ്രശ്നം അന്താരാഷ്ട്രവല്കരിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് ആന്റണി പറഞ്ഞു.

പാളയം യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ച നടത്തിയതിന് ശേഷമാണ് ഉപവാസം തുടങ്ങിയത്. ആക്യമുന്നണി കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനുമൊഴികെയുള്ള യു ഡി എഫ് നേതാക്കള്‍ ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി കാസര്‍കോട്ട് നിന്ന് പാറശാലയിലേയ്ക്ക് ജാഥ നയിയ്ക്കുകയാണ്. ഇടതുമുന്നണിയുടെ സമര രീതിയ്ക്ക് എതിരേയാണ് ഈ ജാഥ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+