Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കും

തിരുവനന്തപുരം: ക്ലീന്‍ കേരള പദ്ധതി നടപ്പിലാക്കുന്നതിലൂടെ രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തെ ചവറ് മുക്ത സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

ക്ലീന്‍ കേരള പദ്ധതി സംബന്ധിച്ച് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍മാര്‍ക്കും ഉദ്യോസ്ഥര്‍ക്കുമായി സംഘടിപ്പിച്ച ഒരു ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അടുത്ത രണ്ട് വര്‍ഷത്തേക്ക് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പരിസര ശുചീകരണം പ്രധാനലക്ഷ്യമായി സ്വീകരിക്കണം.

വ്യക്തിപരമായ ശുചിത്വത്തില്‍ ഏറെ ശ്രദ്ധയുള്ള മലയാളികള്‍ പരിസരം വൃത്തിയായി വയ്ക്കുന്നതില്‍ പിന്നിലാണ്. മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടരുന്നത് പരിസരശുചീകരണമില്ലാത്തതുകൊണ്ടാണ്. വീടുകള്‍ക്ക് പുറത്ത് ചവറുകള്‍ കളയുന്നതില്‍ മലയാളികള്‍ക്ക് യാതൊരു മടിയുമില്ല.

കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ ഒരു പ്രധാന പരാതി പരിസര മലിനീകരണം സംബന്ധിച്ചാണ്. ക്ലീന്‍ കേരള പദ്ധതിയ്ക്ക് മുന്‍ഗണന നല്‍കി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ പദ്ധതി തലസ്ഥാനത്തെ കോര്‍പ്പറേഷന്‍ തുടങ്ങി കഴിഞ്ഞു. പക്ഷേ ചവര്‍ സംസ്കരണത്തിനുള്ള പ്രശ്നങ്ങള്‍ കാരണം പദ്ധതി മികച്ച രീതിയില്‍ നടത്താന്‍ കഴിയുന്നില്ല. ആദ്യം ചില നിരത്തുകള്‍ മാത്രം തിരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കിയത്. തുടര്‍ന്ന് ഇത് കോര്‍പ്പറേഷന്‍ പരിധി മുഴുവനും നടപ്പാക്കുകയായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനായി വിവിധ വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവര്‍ത്തനത്തിനായി ശ്രമിയ്ക്കുകയാണ് തിരുവനന്തപുരം മേയര്‍ ജെ ചന്ദ്ര. കോര്‍പ്പറേഷന്‍ ഭരണം ഇടതുമുന്നണിയും സംസ്ഥാന ഭരണം ഐക്യമുന്നണിയും കൈയ്യാളുന്നത് ഈ മാലിന്യമുക്ത കേരള പദ്ധതി നടപ്പാക്കുന്നതിന് പ്രശ്നമാവുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+