എന്‍എസ്എസ് സഭ: ബിജെപിക്ക് തിരിച്ചടി
കോട്ടയം: എന്‍ എസ് എസ് പ്രതിനിധി സഭയിലെ ഒഴിവുള്ള സീറ്റുകളില്േ നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി നോമിനികള്‍ ദയനീയമായി പരാജയപ്പെട്ടു.
മത്സരിച്ച ബി ജെ പി നോമിനികളില്‍ മിക്കവര്‍ക്കും പത്തില്‍ താഴെ വോട്ടേ കിട്ടിയുള്ളൂ. 12 താലൂക്ക് യൂണിയനുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൊല്ലവും തിരുവനന്തപുരവും ഒഴികെ എല്ലായിടത്തും ഔദ്യോഗിക പാനലിലുള്ളവര്‍ മാത്രമാണ് ജയിച്ചത്. 295 അംഗ സഭയിലെ ഒഴിഞ്ഞുകിടന്ന 112 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 81 പേരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
സഭയില്‍ തങ്ങളുടെ പ്രതിനിധികളെ എത്തിക്കാന്‍ ബി ജെ പി നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെടുകയായിരുന്നു. പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ തിരുവനന്തപുരത്തു നിന്നുള്ള ബി ജെ പിക്കാരനായ ഒരാള്‍ മാത്രമാണുള്ളത്. എന്നാല്‍ ബി ജെ പിക്കാരനെന്നതിനേക്കാള്‍ വര്‍ഷങ്ങളായി മന്നം നാഷണല്‍ ക്ലബിന്റെ ട്രഷററായാണ് ഇയാള്‍ അറിയപ്പെടുന്നത്.
കൊല്ലത്ത് ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് നാല് പേര്‍ ജയിച്ചു. രണ്ട് പ്രാദേശിക പാനലുകളാണ് ഇവിടെ മത്സരിച്ച്. ജയിച്ച വിമതര്‍ സജീവ ബി ജെ പി പ്രവര്‍ത്തകരല്ല. തിരഞ്ഞെടുക്കപ്പെട്ടവരില്‍ ബി ജെ പി അനുഭാവികളുണ്ടെങ്കിലും ഇവരൊന്നും സഭയേക്കാള്‍ കൂടുതല്‍ പാര്‍ട്ടിയോട് താത്പര്യം കാണിക്കുന്നവരല്ല.












Click it and Unblock the Notifications