കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിക്കോഗോയ്ക്ക് ഓസ്കാര്‍

  • By Super
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഓസ്കാര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചിക്കാഗോയാണ് മികച്ച ചിത്രം. ഈ ചിത്രം ഒരുക്കിയ റൊമന്‍ പോളിന്‍സ്കിയാണ് മികച്ച സംവിധായകന്‍. മികച്ച നടന്‍ അഡീന്‍ ബ്രോഡിയും മികച്ച നട്ി നികോള്‍ കിഡ്മാനുമാണ്.

ദി പിയാനിസ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് അഡ്രീന്‍ ബ്രോഡിക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. ജൂതസംഗീതജ്ഞനെയാണ് ഈ ചിത്രത്തില്‍ അഡ്രീന്‍ ബ്രോഡി അവതരിപ്പിച്ചത്. നാസി അധിനിവേശകാലത്തിന്റെ കഥ പറയുന്നു ഈ ചിത്രം.

ദി ഹവേഴ്സ് എന്ന ചിത്രത്തില്‍ നോവലിസ്റ് വര്‍ജീനിയ വൂള്‍ഫായി അഭിനയിച്ചതാണ് നികോള്‍ കിഡ്മാനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. കഴിഞ്ഞ വര്‍ഷവും അവാര്‍ഡിന് കിഡ്മാന്‍ പരിഗണിക്കപ്പെട്ടിരുന്നു. ഹോളിവുഡ് നടന്‍ ടോംക്രൂസിന്റെ മുന്‍ഭാര്യയാണ് കിഡ്മാന്‍.

അഞ്ച് അവാര്‍ഡുകള്‍ കൂടി ചിക്കാഗോ കരസ്ഥമാക്കി. മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡ് ഈ ചിത്രത്തിലെ അഭിനയത്തിന് കാതറിന്‍ സെറ്റാ ജോണ്‍സിനാണ്. അഡാപ്റ്റേഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ക്രിസ് കൂപ്പര്‍ മികച്ച സഹനനടനായി.

മികച്ച വിദേശചിത്രത്തിനുള്ള അവാര്‍ഡ് ജര്‍മന്‍ ചിത്രമായ നോവേര്‍ ഇന്‍ ആഫ്രിക്കയ്ക്കാണ്.

അവാര്‍ഡ് ദാന ചടങ്ങില്‍ മികച്ച ഡോക്യുമെന്റി സംവിധായകനുള്ള അവാര്‍ഡ് നേടിയ മിഷേല്‍ മൂര്‍ ഇറാക്കിനെതിരെ ആക്രമണം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെതിരെ വിമര്‍ശനം നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X