സദ്ദാം വീണ്ടും ടിവിയില്‍
തടവുകാരാക്കി പിടിച്ച അമേരിക്കയുടെ പട്ടാളക്കാരെ ഇറാഖി ടിവിയില്‍ കാണിച്ചത് ജനീവ കരാറിന്റെ ലംഘനമാണെന്ന് യുഎസ് കുറ്റപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് സദ്ദാം ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്. യുദ്ധം ആരംഭിച്ച ശേഷം സദ്ദാം രണ്ടാമത്തെ തവണയാണ് ടിവിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ഇറാഖി പടയാളികളുടെ മനോവീര്യം വര്‍ധിപ്പിക്കലും ഈ പ്രസംഗത്തിന്റെ ലക്ഷ്യമാണെന്ന് കരുതുന്നു. ബാഗ്ദാദിനെ ആക്രമിക്കാന്‍ യുഎസ്-ബ്രിട്ടീഷ് കാലാള്‍പ്പട നീക്കമാരംഭിച്ച ഘട്ടത്തില്‍ കൂടിയാണ് സദ്ദാമിന്റെ ഈ വരവ്. യുഎസ് സഖ്യസേനയുടെ അനീതി ഇപ്പോള്‍ എല്ലാവര്ക്കും ബോധ്യപ്പെട്ടു. ഞങ്ങളെ ആക്രമിക്കുന്നവര്‍ ധീരമായ ചെറുത്ത് നില്പ് നേരിടുകയാണ്. അവര്‍ ഇറാഖിന്റെ ശക്തിയെ കുറച്ചുകണ്ടു.- സദ്ദാം പറഞ്ഞു.
യുഎസ് സേനയോട് ചെറുത്തുനില്ക്കാന് ശ്രമിക്കുന്ന ഇറാഖിലെ ചെറുപ്പക്കാരുടെ ധീരതയെ സദ്ദാം അഭിനന്ദിച്ചു. ദൈവം ഞങ്ങളോടൊപ്പമുണ്ട്. ദൈവം ഞങ്ങളെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ദൈവം ഞങ്ങളുടെ പട്ടാളക്കാരോടൊപ്പമുണ്ട്. ഞങ്ങളുടെ ശത്രുക്കളുടെ കഴുത്തുവെട്ടാന്‍ ദൈവം ഉത്തരവിട്ടിരിക്കുന്നു. ഈ യുദ്ധം ഞങ്ങള്‍ ജയിക്കും. - സദ്ദാം പറഞ്ഞു.
അവരെ ആക്രമിക്കൂ. തിന്മയെ ആക്രമിക്കൂ. എങ്കില്‍ തിന്മ പരാജയപ്പെടും. തിന്മയെ ആക്രമിക്കൂ എങ്കില്‍ നിങ്ങളുടെ അച്ഛനും അമ്മയും സമാധാനമായി ഉറങ്ങും. ഈ യുദ്ധത്തില്‍ മരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കും. ഇറാഖി മുജാഹിദ്ദീനുകള്‍ ശത്രുക്കളെ പാഠം പഠിപ്പിക്കുകയാണ്. ശത്രുക്കള്‍ക്ക് എത്ര വേദനസമ്മാനിക്കാമോ അത്രയും നമ്മള് ചെയ്യണം. ജിഹാദിന്റെ ആവേശം ഉള്‍ക്കൊണ്ട് ശത്രുവിനെ ആക്രമിക്കണം. യുദ്ധത്തില്‍ ധീരമായി പോരാടിയവര്‍ക്ക് എന്റെ നിസ്സീമമായ നന്ദി അറിയിക്കട്ടെ. - സദ്ദാം പറഞ്ഞു.
ഈ യുദ്ധത്തില്‍ ജയം വിശ്വാസികളുടേതാണ്. ശത്രു ഇക്കുറി മിസൈലുകളും ജെറ്റുകളും വഴിയല്ല ആക്രമിക്കുന്നത്. അവരുടെ സൈന്യം തന്നെയാണ് വരുന്നത്. നമ്മുടെ ഭൂമി കീഴടക്കുകയാണ് അവരുടെ ലക്ഷ്യം. - സദ്ദാം പറഞ്ഞു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications