കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു എസ് അവകാശ വാദങ്ങള്‍ പൊള്ളയെന്ന്

  • By Staff
Google Oneindia Malayalam News
ഇറാഖിന്റെ അവകാശ വാദങ്ങള്‍ക്ക് യു എസ് പ്രതികരണം പതുക്കെമാത്രമാണ്പുറത്ത് വരുന്നത്. പലപ്പോഴും മണിയ്ക്കൂറുകള്‍ കഴിഞ്ഞാണ് യു എസ് ഇത്തരം വാര്‍ത്തകളോട് പ്രതികരിയ്ക്കുന്നത്. ഇത് അപ്പാടേ കളവാണെന്നപൊതു പ്രസ്താവനയാണ് യു എസ് നടത്തുന്നത്. വളരെ കുറച്ച് സൈനികര്‍ മാത്രമേ മരിച്ചിട്ടുള്ളൂ എന്ന യു എസിന്റെ അവകാശ വാദങ്ങള്‍ പൊള്ളയാണെന്നാണ് ഇറാഖ് പറയുന്നത്.

യു എസ് മിസ്സില്‍ ബ്രിട്ടീഷ് ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ പതിച്ചതും യു എസ് പടപാളയത്തില്‍ അവരുടെതന്നെ സൈനികന്‍ ഗ്രനേഡ് എറിഞ്ഞതും ന്യായീകരിയ്ക്കാന്‍ യു എസ് പാടുപെടുകയാണ്.

കഴിഞ്ഞ ദിവസം വരെ സി എന്‍ എന്‍ ചാനലില്‍ യു എസ് പടനീക്കത്തിന്റെ നേരിട്ടുള്ള സംപ്രേക്ഷണം കാണാമായിരുന്നു. എന്നാല്‍ മാര്‍ച്ച് 23 ഞായറാഴ്ച മുതല്‍ ഇത് കാണാനില്ല. ഇത് തന്നെ യു എസിന് ഇറാഖില്‍ നിന്ന് കനത്ത പ്രഹരം ഏല്‍ക്കുന്നുണ്ടെന്നുള്ളതിന് തെളിവായി വേണം കാണാന്‍. ഇപ്പോഴും നേരിട്ടുള്ള സംപ്രേക്ഷണം തുടര്‍ന്നാല്‍ യു എസിന്റെ പല അപ്രീയ സത്യങ്ങളും വെളിവായേയ്ക്കും. ഇതാണ് ഈ നേരിട്ടുളള സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നതെന്നാണ് കരുതുന്നത്.

യു എസിന്റെ തന്നെ സൈനികന്‍ ഗ്രനേഡ് ആക്രമണം നടത്തിയത് സൈനികര്‍ക്കിടയിലുള്ള അതൃപ്തിയാണ് സൂചിപ്പിയ്ക്കുന്നത്. എന്നാല്‍ ഇത് പുതിയ കാര്യമല്ലെന്നാണ് യു എസ് ഭാഷ്യം. വീയറ്റ്നാം യുദ്ധകാലത്തും ഇത്തരത്തിലുള്ള ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്നാണ് യു എസ് വ്യക്തമാക്കുന്നത്.

വിചാരിച്ച പോലെ എളുപ്പത്തില്‍ ബാഗ്ദാദ് പിടിയ്ക്കാനാവില്ലെന്ന് യു എസ് സൈനിക വൃത്തങ്ങള്‍ തന്നെ ഞായറാഴ്ച വെളിപ്പെടുത്തിയിട്ടുണ്ട്. ബാഗ്ദാദില്‍ സൈനിക സന്നാഹങ്ങള്‍ അതിശക്തമാണെന്നാണ് ഇത് വെളിപ്പെടുത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X