സഖ്യസേന ബാഗ്ദാദിന് അരികെ
മോശപ്പെട്ട കാലാവസ്ഥയെ അതിജീവിച്ചുകൊണ്ടാണ് യുഎസിന്റെ ഏഴാം കാവല്‍റി സേന മുന്നേറുന്നത്. മാര്‍ച്ച് 25 ചൊവാഴ്ച സൈന്യം യൂഫ്രട്ടീസ് നദിക്ക് കുറുകെയുള്ള പാലവും കടന്നു. യാത്രാമധ്യേ യുഎസ് സേനയ്ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച ഏതാനും ഇറാഖി പട്ടാളക്കാരെ തടവുകാരായി പിടിച്ചു. ബസ്രയില്‍ നിന്നും സഖ്യസേനാ സംഘങ്ങള്‍ ബാഗ്ദാദിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.
സഖ്യസേനയുടെ ബി-സീരീസില്‍ പെട്ട ബോംബര്‍ വിമാനങ്ങള്‍ പകലും ശക്തമായ ബോംബാക്രമണം ബാഗ്ദാദിലും ബാഗ്ദാദിന് ചുറ്റും നടത്തി. മാര്‍ച്ച് 25 ചൊവാഴ്ച അഞ്ച് തവണയെങ്കിലും ബാഗ്ദാദില്‍ വന്‍സ്ഫോടനശബ്ദം കേട്ടതായി ഖത്തറിലെ ടെലിവിഷന്‍ ചാനലായ അല്‍ ജസീറയുടെ റിപ്പോര്‍ട്ട് ചെയ്തു. ബാഗ്ദാദിലെ കുടിവെള്ള വിതരണവും വൈദ്യുതി ബന്ധവും ഇല്ലാതായി. ജനവാസകേന്ദ്രങ്ങളിലും ബോംബിംഗ് നടത്തിയതിനാല്‍ ഒട്ടേറെ സാധാരണക്കാര്‍ക്ക് പരിക്കേറ്റു.
അഭയം തേടി നിലവിളിച്ചുകൊണ്ട് ബാഗ്ദാദ് വിട്ടോടുന്നവരെ കണ്ടുവെന്ന് സഖ്യസേനയോടൊപ്പമുള്ള വാര്‍ത്താലേഖകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications