Get Updates
Get notified of breaking news, exclusive insights, and must-see stories!

ഔട്ട്സോഴ്സിംഗ്: യുഎസ് അനുകൂലിയ്ക്കും

വാഷിംഗ്ടണ്‍: യുഎസിലെ കമ്പനികളില്‍ നിന്നുള്ള ജോലികള്‍ ഇന്ത്യയിലേക്ക് കൈമാറുന്ന ഔട്ട്സോഴ്സിംഗ് സമ്പ്രദായത്തെ യുഎസ് തുടര്‍ന്നും അനുകൂലിയ്ക്കും. യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് സോളിക്ക് വ്യക്തമാക്കിയതാണ് ഇക്കാര്യം.

കേന്ദ്രനിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി നടത്തിയ ചര്‍ച്ചയിലാണ് സോളിക് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. യുഎസില്‍ നിന്ന് ജോലികള്‍ ഇന്ത്യയിലേക്ക് ഔട്ട് സോഴ്സ് ചെയ്യുന്നതിനെതിരായ നിയന്ത്രണങ്ങളെ എതിര്‍ക്കുമെന്ന് സോളിക് പറഞ്ഞു.

യുഎസിലെ ട്രേഡ് യൂണിയനുകള്‍ ഔട്ട് സോഴ്സിംഗിനെതിരെ ശക്തമായി രംഗത്തുവരികയാണ്. ഈയിടെ ന്യൂജേഴ്സിയിലും ഔട്ട്സോഴ്സിംഗിനെതിരെ ശക്തമായ നീക്കം നടന്നിരുന്നു. ന്യൂജേഴ്സിയും മറ്റ് നാലഞ്ച് സ്റേറ്റുകളും ഔട്ട്സോഴ്സിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ ഇന്ത്യയ്ക്കുള്ള ഖേദം അരുണ്‍ ജെയ്റ്റ്ലി സോളിക്കിനെ അറിയിച്ചു.

വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്നതിന് യുഎസ് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെക്കുറിച്ചും അരുണ്‍ ജെയ്റ്റ്ലി ധരിപ്പിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉല്പന്നങ്ങളുടെ സ്വതന്ത്രനീക്കം പോലെ തന്നെ തൊഴിലാളികളുടെ സ്വതന്ത്രനീക്കവും പ്രധാനമാണെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നേരത്തെ യുഎസ് വ്യാപാര സെക്രട്ടറി ഡോണ്‍ ഇവാന്‍സിനെ കണ്ടും അരുണ്‍ ജെയ്റ്റ്ലി ഇന്ത്യയുടെ ആശങ്കകള്‍ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+