കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന്റ ചെലവുകുറയ്ക്കല്‍ ഗുണം ചെയ്തു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിന്റെ ചെലവു കുറയ്ക്കല്‍ ശ്രമത്തിന്റെ ഫലമായി വില്പനനികുതിയിനത്തില്‍ 1,000 കോടി രൂപയോളം അധികമായി പിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി ആന്റണി. ജൂണ്‍ 16 തിങ്കളാഴ്ച നിയമസഭയില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നികുതിപിരിയ്ക്കാനുള്ള പുതിയ മേഖലകള്‍ കുറവാണ്. അതുകൊണ്ടാണ് നിലവിലുള്ള മേഖലകളില്‍ നിന്ന് പരമാവധി നികുതി പിരിച്ചെടുക്കാനും സാമ്പത്തികമായി അച്ചടക്കം പാലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം സര്‍ക്കാര്‍ നികുതി വരവിന്റെ കാര്യത്തില്‍ ലക്ഷ്യം നേടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരെടുത്ത ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ എല്ലാം കുറഞ്ഞ പലിശയുള്ള വായ്പകളാക്കി മാറ്റുന്നതിന് മുന്‍ഗണന നല്കി. അതേ സമയം 11ാം ധനകാര്യ കമ്മീഷനില്‍ നിന്നും പ്രതീക്ഷിച്ച ഫണ്ട് ലഭിച്ചില്ല. 12ാം ധനകാര്യ കമ്മീഷന്റെ മുന്നില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഫലപ്രദമായി നിരത്താന്‍ വേണ്ട പഠനങ്ങള്‍ മുന്‍കൂട്ടി നടത്താന്‍ ധനകാര്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. - ആന്റണി പറഞ്ഞു.

English summary
There was a record increase of Rs. 1000 crore in collection of sales tax last year as the Governments cost-cut drive started yielding results, CM A.K. Antony told the assembly today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X