കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നദി ബന്ധിപ്പിക്കല്‍ പദ്ധതി പരിസ്ഥിതിവിരുദ്ധം

  • By Staff
Google Oneindia Malayalam News

കൊച്ചി: നദികളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതി ലക്ഷങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെടാനും പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കാനും കാരണമാവുമെന്ന് ഇന്ത്യന്‍ വാലി നെറ്റ്വര്‍ക്കും എറണാകുളം ഗാന്ധി പീസ് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി.

സാധാരണ ജനങ്ങളുടെ ജീവിതമെങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ആഗോള നിക്ഷേപകര്‍ക്കുള്ള പരമാധികാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ സ്ഥാപിക്കപ്പെടുക. സാമ്പത്തിക അടിമത്തം കൊണ്ടുവരുന്നതിലാണ് ഇത് കലാശിക്കുക- റിവര്‍ വാലി നെറ്റ്വര്‍ക്ക് കണ്‍വീനര്‍ കുമാര്‍ കലാനന്ദ് മണി പറഞ്ഞു.

ആറ് ലക്ഷം കോടി രൂപയാണ് ഈ പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. ഇത് 10 ലക്ഷം കോടി വരെയാവാം. എവിടെ നിന്നാണ് ഇത്രയും പണം ലഭിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

ലക്ഷങ്ങളുടെ ജീവിതത്തിന്റെ വേരറുക്കുകയാണ് ഈ പദ്ധതി ചെയ്യുക. വന്‍കാടുകള്‍ നശിപ്പിക്കപ്പെടുകയും കുടിക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുകയും ചെയ്യും.

ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായി പെരിയാര്‍ നദീജല വില്പനപദ്ധതി ഉപേക്ഷിക്കാന്‍ കണ്‍വെന്‍ഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X