കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാന്‍ പൗരന്റെ ഹര്‍ജി തള്ളി

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്ന പാകിസ്ഥാനി പൗരനായ തിരൂര്‍ സ്വദേശി തൂമ്പില്‍ അഹമ്മദിന്റെ അപേക്ഷ ഹൈക്കോടതി തള്ളി.

പാകിസ്ഥാനി പാസ്പോര്‍ട്ട് കൈവശം വയ്ക്കുകയും അത് സമയത്തിന് പുതുക്കുകയും ചെയ്യുന്നതിലൂടെ അഹമ്മദ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിരിക്കുകയാണെന്ന് ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, ജസ്റിസ് എ. കെ. ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

പ്രമേഹം മൂലം ഒരു കാല്‍ നഷ്ടപ്പെട്ട അഹമ്മദ് 1952ലാണ് ജോലി തേടി കറാച്ചിയിലേക്ക് പോവുന്നത്. 1957ല്‍ അഹമ്മദിന് പാകിസ്ഥാനി പാസ്പോര്‍ട്ട് ലഭിച്ചു. കേരളത്തിലേക്ക് മടങ്ങുന്നതിന് വേണ്ടി തനിക്ക് താത്പര്യമില്ലെങ്കിലും പാസ്പോര്‍ട്ട് സംഘടിപ്പിക്കുകയായിരുന്നുവെന്ന് അഹമ്മദ് പറയുന്നു.

1968ല്‍ വിവാഹിതനായ അഹമ്മദ് പാകിസ്ഥാനിലേക്ക് വീണ്ടു തിരിച്ചുപോയി. കുറച്ചുകാലം ദുബായിലായിരുന്നു. 1999 സപ്തംബര്‍ 27നാണ് അഹമ്മദ് കേരളത്തില്‍ മടങ്ങിയെത്തുന്നത്.

2002 ഡിസംബര്‍ 11ലെ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദേശി നിയമം അനുസരിച്ച് അഹമ്മദിനെ അറസ്റ് ചെയ്യാനും രാജ്യത്ത് നിന്ന് പുറത്താക്കാനും പൊലീസ് നടപടികള്‍ ആരംഭിച്ചു. പൊലീസ് നടപടിയ്ക്കെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് അഹമ്മദ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

സമാനമായ ചില ഹര്‍ജികള്‍ കൂടി കോടതിയുടെ പരിഗണനയിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് പ്രകാരം 390 പാകിസ്ഥാനി പൗരന്മാരാണ് കേരളത്തില്‍ നിയമവിരുദ്ധമായി താമസിക്കുന്നത്. ഇവരില്‍ 264 പേരെ മാത്രമേ കണ്ടെത്താനായിട്ടുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X