Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഐഎ ബന്ധം: അന്വേഷണം വേണമെന്ന്

തിരുവനന്തപുരം: സി പി എം സെക്രട്ടറിയേറ്റ് അംഗം തോമസ് ഐസക്കും ഡച്ച് സര്‍ക്കാരുമായുള്ള സംശയാസ്പദമായ ബന്ധത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരും സി പി എമ്മും അന്വേഷിക്കണമെന്ന് പ്രൊഫ. എസ്. സുധീഷ് ആവശ്യപ്പെട്ടു.

ജനകീയാസൂത്രണം സംബന്ധിച്ച പഠനത്തിന് ഫണ്ട് നല്‍കിയതിന് പിന്നില്‍ സി ഐ എയുണ്ടെന്ന് ആരോപിച്ച് പാഠം മാസികയില്‍ ലേഖനമെഴുതി വിവാദത്തിന് തുടക്കമിട്ടയാളാണ് സുധീഷ്.

കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനാണ് തോമസ് ഐസക്ക് ശ്രമിച്ചത്. തന്റെ ലേഖനത്തില്‍ ജനകീയാസൂത്രണ പരിപാടി നടപ്പിലാക്കുന്നതില്‍ ഡച്ച് സര്‍ക്കാരിനുള്ള പങ്കിനെ പറ്റി സി ഡി എസ് പ്രസിദ്ധീകരിച്ച രേഖയില്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് താന്‍ ചെയ്തത്. കേരളത്തില്‍ ആഗോളവത്കരണ പ്രക്രിയ വേഗത്തിലാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയായിരുന്നു ജനകീയാസൂത്രണം. സി പി എമ്മിനെ തോമസ് ഐസക്കും റിച്ചാര്‍ഡ് ഫ്രാങ്കിയും കബളിപ്പിക്കുകയായിരുന്നു. റിച്ചാര്‍ഡ് ഫ്രാങ്കി സി ഐ എ ചാരനാണെന്ന തന്റെ ആരോപണം തെറ്റാണെന്ന് തെളിയിച്ചാല്‍ മാപ്പ് പറയാമെന്ന് സുധീഷ് പറഞ്ഞു.

അതിനിടെ സി പി എമ്മിനുള്ള സി ഐ എ ബന്ധം സംബന്ധിച്ച ആരോപണത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ജനകീയാസൂത്രണത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നിസ്സാരമായെടുക്കാനാവില്ലെന്നും സത്യമെന്തെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ആര്‍ എസ് പി (ബി) സംസ്ഥാന സെക്രട്ടറി എ. വി. താമരാക്ഷന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തമെന്ന് താമരാക്ഷന്‍ ആവശ്യപ്പെട്ടു.

സത്യം വെളിച്ചത്തു കൊണ്ടുവരുന്നതിന് ആഴത്തിലുള്ള അന്വേഷണം വേണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ ആവശ്യപ്പെട്ടു. സി പി എം സ്വാഭാവികനീതി നേരിടുകയാണെന്ന് പത്മനാഭന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+