കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ.എം. തരകന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവല്ല: സാഹിത്യനിരൂപകനും സാഹിത്യഅക്കാദമി മുന്‍ പ്രസിഡന്റുമായ ഡോ. കെ.എം. തകരന്‍ (72) അന്തരിച്ചു.

നേരത്തെ ഭാഷാപോഷിണിയുടെയും മനോരമ ആഴ്ചപ്പതിപ്പിന്റെയും പത്രാധിപരായിരുന്നു. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ജൂലൈ 15 തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. അന്തരിച്ച മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്റെ മകനാണ്.

മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മലയാള നോവല്‍ സാഹിത്യ ചരിത്രം, അനശ്വരനായ ഉറൂബ് എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. അനുഗൃഹീതനായ ബഷീര്‍, പാശ്ചാത്യ സാഹിത്യ തത്വശാസ്ത്രം, നോബല്‍ സമ്മാനാര്‍ഹര്‍ എന്നിവയും പഠന ഗ്രന്ഥങ്ങളാണ്.

അവളാണ് ഭാര്യ, നിനക്കായി മാത്രം, ഓര്‍മ്മകളുടെ രാത്രി, എന്നില്‍ അലിയുന്ന ദു:ഖം, ആത്മാവില്‍ സുഗന്ധം എന്നിവ നോവലുകളാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി.

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് എംഎ ബിരുദം നേടി. പിന്നീട് അമേരിക്കയില്‍ പിറ്റ്സ്ബര്‍ഗ് തിയോളജിക്കല്‍ കോളെജില്‍ വേദശാസ്ത്രം, സംസ്കാരം എന്നിവയില്‍ ഉപരിപഠനം നടത്തി.

1952 മുതല്‍ 1959 വരെ എറണാകളും സെന്റ് ആല്‍ബര്‍ട്ട്സ് കോളെജില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍. കവിയൂര്‍ കുറത്തപുരയ്ക്കല്‍ പരേതയായ പ്രഫ. റേച്ചല്‍ തരകനാണ് ഭാര്യ. മാത്യു തരകന്‍(എഞ്ചിനീയര്‍, ബഹറൈന്‍), ഡോ. മേരിമാമ്മന്‍ (തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി), ജോണ്‍ തരകന്‍ (എഞ്ചിനീയര്‍, കുവൈത്ത്), രഞ്ജിനി ഈപ്പന്‍ (എഞ്ചിനീയര്‍, ചെന്നൈ) എന്നിവര്‍ മക്കളാണ്.

മരുമക്കള്‍: റീബ മാത്യു, കുമ്പനാട് ചമ്പകശേരിയില്‍ ഡോ. നെബു ഐസക്, മാമ്മന്‍(പുഷ്പഗിരി മെഡിക്കല്‍ കോളെജ് ആശുപത്രി, തിരുവല്ല), റോഷ്നി ജോണ്‍(അധ്യാപിക, കുവൈത്ത് ഇന്ത്യന്‍ സ്കൂള്‍), ഈപ്പന്‍ ജോണ്‍(എഞ്ചിനീയര്‍, എംആര്‍എഫ്, ചെന്നൈ) എന്നിവര്‍ മരുമക്കളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X