കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രികളെ നിയന്ത്രിക്കാന്‍ നിയമം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ നിയമസഭയില്‍ അറിയിച്ചു.

പല ആശുപത്രികളും രോഗികളെ പിഴിയുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. രോഗികളെ കൊണ്ട് അനാവശ്യമായ പരിശോധനകള്‍ നടത്തിച്ച് വലിയ തുക ഈ വിധത്തില്‍ രോഗികളില്‍ നിന്ന് വാങ്ങുകയാണ് പല ആശുപത്രികളും ചെയ്യുന്നത്. നിയമം കൊണ്ടുവരുന്നതോടെ ആശുപത്രികളുടെ ഇമ്മട്ടിലുള്ള പ്രവര്‍ത്തനത്തിന് അന്ത്യമാവും.

സ്വകാര്യ ആശുപത്രികളും പാര -മെഡിക്കല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റര്‍ ചെയ്തിരിക്കണമെന്ന് നിയമമുണ്ട്. എന്നാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളെ കുറിച്ചുള്ള കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ല.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. 128 കോടിയുടെ ഈ പദ്ധതി ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X