കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാ-പാക് വ്യോമഗതാഗതം പുന:സ്ഥാപിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യക്കും പാകിസ്ഥാനുമിടയിലുള്ള വിമാന ഗതാഗതം പുന:സ്ഥാപിക്കുന്നതിന് ഇരുരാജ്യങ്ങളുടെയും വ്യോമയാന ഡയറക്ടേറ്റ് ജനറലുകള്‍ തമ്മില്‍ ആഗസ്ത് അവസാനം ചര്‍ച്ച നടത്തുമെന്ന് വ്യോമയാനമന്ത്രി രാജിവ് പ്രതാപ് റുഡി ലോക്സഭയില്‍ അറിയിച്ചു.

ആഗസ്ത് 27, 28 തീയതികളിലായിരിക്കും സാങ്കേതികതല ചര്‍ച്ച നടക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ തീയതി നിശ്ചയിക്കണമെന്ന പാകിസ്ഥാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച നടത്തുന്നത്. ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യാ-പാക് വ്യോമഗതാഗതം നിര്‍ത്തിയത്.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യോമഗതാഗതം പുന:സ്ഥാപിക്കാന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയിയാണ് മുന്‍കൈയെടുത്തതെന്ന് റുഡി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X