For Daily Alerts
പിസ ഹട്ട് കേരളത്തില്‍ തുടങ്ങുന്നു
കൊച്ചി: ബാഗ്ലൂര്, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍ എന്നീ ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍ക്ക് പിന്നാലെ പിസ ഹട്ട് കൊച്ചിയിലും റസ്റോറന്റ് തുടങ്ങുന്നു.
കേരളത്തില്‍ നാലോ അഞ്ചോ റസ്റോറന്റുകള്‍ തുടങ്ങാനാണ് പിസാ ഹട്ട് ഉദ്ദേശിക്കുന്നത്. ആദ്യത്തേത് കൊച്ചിയിലായിരിക്കും.
കോയമ്പത്തൂരില്‍ അടുത്തുതന്നെ പിസ ഹട്ട് റസ്റോറന്റ് തുടങ്ങും. വിശാഖപട്ടണത്തും ഒരു റസ്റോറന്റ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്.
200 അവസാനത്തോടെ രാജ്യത്തെ പിസ ഹട്ടുകളുടെ എണ്ണം 100 ആക്കാനാണ് പദ്ധതി. പിസ ഹട്ടിന്റെ അമ്പതാമത്തെ റസ്റോറന്റ് ഈയിടെ മുംബൈയില്‍ തുടങ്ങിയിരുന്നു.