കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐയ്ക്ക് എഐഡിഎംകെയെ മടുത്തു

  • By Staff
Google Oneindia Malayalam News

കോയമ്പത്തൂര്‍: ഇനി എഐഡിഎംകെയുമായി ഒരു സഖ്യവുമുണ്ടാക്കില്ലെന്ന് സിപിഐ വ്യക്തമാക്കി.

എഐഡി എംകെ ജന വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികളാണ് സ്വീകരിയ്ക്കുന്നത്. ഇതിനാലാണ് ഇനി ഒരിയ്ക്കലും ഈ പാര്‍ട്ടിയുമായി യോജിയ്ക്കണ്ടെന്ന് തീരുമാനിച്ചതെന്ന് സി പി ഐ യുടെ സംസ്ഥാന സെക്രട്ടറി ആര്‍ നല്ലക്കണ്ണ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യത്തിലായിരുന്നു. നല്ല ഭരണം കാഴ്ചവയ്ക്കുമെന്ന ഉറപ്പിന്മേലാണ് ഈ സഖ്യം രൂപീകരിച്ചത്. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി തുടരുമെന്നും അന്ന് ഇരു പാര്‍ട്ടികളും തമ്മില്‍ ഉറപ്പുണ്ടാക്കിയിരുന്നു.

എ ഐ ഡി എം കെ നല്‍കിയ ഉറപ്പുകള്‍ പാലിയ്ക്കുന്നില്ലെന്ന് മാത്രമല്ല പാര്‍ട്ടി ജന- ജനാധിപത്യ വിരുദ്ധ നടപടികള്‍ നടപ്പാക്കുകയും ചെയ്യുന്നു. തമിഴ്നാട്ടിലെ ഇക്കഴിഞ്ഞ പൊതു പണിമുടക്ക് എ ഐ ഡി എം കെ നേരിട്ടത് ഇതിന് വ്യക്തമായ തെളിവാണ്. നല്ലക്കണ്ണ് പറഞ്ഞു.

ഇപ്പോള്‍ എ ഐ ഡി എം കെ തമിഴ്നാട്ടില്‍ ബി ജെ പിയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിയ്ക്കുകയാണ്. മത പരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയ ജയലളിത ഇപ്പോള്‍ രാമക്ഷേത്രം പണിയുന്നതിനായി സംസാരിയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X