കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതവര്‍ഷം 50 സപ്തംബര്‍ 24 മുതല്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: മാതാ അമൃതാനന്ദമയിയുടെ 50-ാം ജന്മദിനാഘോഷ ചടങ്ങുകളില്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം, ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ശെഖാവത്ത്, ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി എന്നിവര്‍ പങ്കെടുക്കും.

2003 സപ്തംബര്‍ 24ന് ആരംഭിക്കുന്ന ജന്മദിനാഘോഷ ചടങ്ങുകള്‍ നാല് ദിവസം നീണ്ടുനില്‍ക്കും. അമൃതവര്‍ഷം 50 എന്ന പേരിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.

ഇന്ത്യയില്‍ നിന്നും നൂറ്റമ്പതോളം വിദേശരാജ്യങ്ങളില്‍ നിന്നുമായി പത്തു ലക്ഷത്തോളം പ്രതിനിധികള്‍ പരിപാടികളില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി വക്താവ് അഭയാമൃത ചൈതന്യ ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സപ്തംബര്‍ 24ന് നടക്കുന്ന സമ്മേളനം എല്‍. കെ. അദ്വാനി ഉദ്ഘാടനം ചെയ്യും. സപ്തംബര്‍ 26ന് നടക്കുന്ന യുവാക്കളുടെ സമ്മേളനത്തെ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം അഭിസംബോധന ചെയ്യും. അവസാനദിവസത്തെ ചടങ്ങില്‍ ഉപരാഷ്ട്രപതി പങ്കെടുക്കും.

സപ്തംബര്‍ 26ന് നടക്കുന്ന ആഗോള നേതൃത്വ സമ്മേളനത്തില്‍ വിവിധ കമ്പനികളുടെ നൂറോളം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ പങ്കെടുക്കും. രാഷ്ട്രപതിയുടെ സാന്നിധ്യത്തിലായിരിക്കും സമ്മേളനം. കലാമിന്റെ വീക്ഷണങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള വിവിധ വികസന പരിപാടികളെ കുറിച്ചുള്ള ചര്‍ച്ചക്കു ശേഷം ഒരു കര്‍മപദ്ധതി തയ്യാറാക്കും.

രാജ്യസഭ ഉപാധ്യക്ഷ നജ്മ ഹെപ്തുള്ള, കേന്ദ്രമന്ത്രി സുഷമ സ്വരാജ്, കേരളത്തിന്റെയും തമിഴ്നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും കര്‍ണാടകത്തിന്റെയും മുഖ്യമന്ത്രിമാര്‍, കാഞ്ചി ശങ്കരാചാര്യ ശ്രീജയാനന്ദ സരസ്വതി തുടങ്ങിയവര്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കും.സമാപനദിവസം 108 ദമ്പതിമാര്‍ക്ക് സൗജന്യ വിവാഹം നടത്തിക്കൊടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X